Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightചൈത്രയുടെ വീട്ടിലേക്ക്...

ചൈത്രയുടെ വീട്ടിലേക്ക് മറ്റൊരു സിവിൽ സർവിസ് കൂടി; 156ാം റാങ്കുമായി ജോർജ്​ അലൻ

text_fields
bookmark_border
dr. george allen john
cancel
camera_alt

ജോർജ് അലൻ സഹോദരി ചൈത്ര തെരേസ ജോണിനും മാതാപിതാക്കൾക്കുമൊപ്പം

അ​ഞ്ചു​വ​ർ​ഷം മു​മ്പ് ഐ.​പി.​എ​സ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി തി​ള​ങ്ങി​യ ചൈ​ത്ര തെ​രേ​സ ജോ​ണി​​െൻറ വീ​ട്ടി​ലേ​ക്ക് മ​റ്റൊ​രു സി​വി​ൽ സ​ർ​വി​സ് കൂ​ടി. ചൈ​ത്ര​യു​ടെ അ​നി​യ​ൻ ഡോ. ​ജോ​ർ​ജ് അ​ല​ൻ ജോ​ണാ​ണ് യു.​പി.​എ​സ്.​സി സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 156ാം റാ​ങ്ക് നേ​ടി ചൈ​ത്ര​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന​ത്.

ഇ​രു​വ​രു​ടെ​യും പി​താ​വ് ഈ​സ്​​റ്റ്​​ഹി​ൽ താ​മ​ര​ക്കാ​ട് ജോ​ൺ ജോ​സ​ഫും സി​വി​ൽ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 1983ൽ ​ഐ.​ആ​ർ.​എ​സ് നേ​ടി​യ ജോ​ൺ ജോ​സ​ഫ് ക​സ്​​റ്റം​സി​ലും ഡി.​ആ​ർ.​ഐ​യി​ലും കോ​ഴി​ക്കോ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് വി​ര​മി​ച്ച​ത്.

സ്വ​ന്ത​മാ​യി പ​ഠി​ച്ചാ​ണ് ജോ​ർ​ജ് അ​ല​ൻ സി​വി​ൽ സ​ർ​വി​സി​ൽ ആ​ഗ്ര​ഹി​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 2017ൽ ​എ​ഴു​തി​യ​പ്പോ​ൾ 500 ആ​യി​രു​ന്നു റാ​ങ്ക്. ര​ണ്ടാം ശ്ര​മ​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ചേ​ച്ചി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഐ.​പി.​എ​സി​ൽ കേ​ര​ള കേ​ഡ​ർ​ത​ന്നെ​യാ​ണ് ല​ക്ഷ്യം. എം.​ബി.​ബി.​എ​സ് സ​മ​യ​ത്താ​ണ് സി​വി​ൽ സ​ർ​വി​സി​ന് ശ്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജോ​ർ​ജ് അ​ല​ൻ പ​റ​ഞ്ഞു. ഈ​സ്​​റ്റ്​​ഹി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ച ജോ​ർ​ജ് അ​ല​ൻ ജോ​ൺ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി.​ജി പ​ഠ​ന​ത്തി​ന് ശേ​ഷം ഡ​ൽ​ഹി രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​ണ്. ഫ​ലം വ​ന്ന​പ്പോ​ഴും ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു ജോ​ർ​ജ്. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്.​പി​യാ​ണ് ചൈ​ത്ര. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച ഡോ. ​മേ​രി എ​ബ്ര​ഹാം ആ​ണ് ജോ​ർ​ജി​​െൻറ​യും ചൈ​ത്ര​യു​ടെ​യും മാ​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chaitra Teresa Johncareer newsCivil service 2020george allen john
Next Story