Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതീരത്തിന്‍റെ...

തീരത്തിന്‍റെ ഉള്‍ക്കരുത്തുമായി എഗ്​ന ക്ലീറ്റസ്

text_fields
bookmark_border
തീരത്തിന്‍റെ ഉള്‍ക്കരുത്തുമായി എഗ്​ന ക്ലീറ്റസ്
cancel
camera_alt

റാ​ങ്ക് ജേ​താ​വായ എഗ്​​ന ക്ലീറ്റസിനെ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ന്നു

തീ​ര​ത്തി​െൻറ ഉ​ള്‍ക്ക​രു​ത്തു​മാ​യി സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​യി​ല്‍ 228ാം റാ​ങ്കി​െൻറ തി​ള​ക്ക​വു​മാ​യി എ​ഗ്​​ന ക്ലീ​റ്റ​സ്. മാ​സ​ങ്ങ​ളാ​യി ക​ട​ലാ​ക്ര​ണ ഭീ​തി​യി​ൽ ക​ഴി​യു​ന്ന തീ​ര​ദേ​ശ​ത്ത് എ​ഗ്​​ന​യു​ടെ വി​ജ​യ​വാ​ര്‍ത്ത​യെ നാ​ട്ടു​കാ​ര്‍ ആ​ഘോ​ഷ​പൂ​ര്‍വ​മാ​ണ് സ്വീ​ക​രി​ച്ച​ത്.

വ​ലി​യ​തു​റ, വ​ലി​യ​തോ​പ്പ് ഗ്രേ​സ്​ വി​ല്ല​യി​ല്‍ ക്ലീ​റ്റ​സ് ജോ​ര്‍ജ്-​എ​ലീ​മ ക്ലീ​റ്റ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. നി​ര​ന്ത​ര​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് എ​ഗ്​​ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ്കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് മ​ന​സ്സി​ലു​ട​ക്കി​യ സി​വി​ല്‍സ​ര്‍വി​സ് മോ​ഹം വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ര​ണ്ടാം ചാ​ന്‍സി​ലാ​ണ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്. ക​ഠി​നാ​ധ്വാ​ന​വും അ​ര്‍പ്പ​ണ​ബോ​ധ​വു​മാ​ണ് ഇ​ഗ്​​ന​യെ ഈ​നേ​ട്ട​ത്തി​ന് അ​ര്‍ഹ​യാ​ക്കി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ ല​ഭി​െ​ച്ച​ന്നും റാ​ങ്ക് ജേ​താ​വ്​ വ്യ​ക്ത​മാ​ക്കി. നാ​ല​ഞ്ചി​റ സ​ര്‍വോ​ദ​യ സ്കൂ​ളി​ല്‍ നി​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി പൂ​ജ​പ്പു​ര എ​ല്‍.​ബി.​എ​സി​ല്‍നി​ന്ന്​ ബി. ​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സി​വി​ല്‍ സ​ര്‍വി​സി​ന്​ ശ്ര​മി​ച്ച​ത്.

മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍, എം.​എ​ല്‍.​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ശ​ശി​ത​രൂ​ര്‍ എം.​പി, ര​മ്യാ​ഹ​രി​ദാ​സ് എം.​പി എ​ന്നി​വ​ര്‍ ഫോ​ണി​ലൂ​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceUPSCvaliyathuracivil service 2020egna cleatusThiruvananthapuram News
Next Story