Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightവനിതകൾക്ക് ആരംഭിക്കാം...

വനിതകൾക്ക് ആരംഭിക്കാം സംരംഭം

text_fields
bookmark_border
വനിതകൾക്ക് ആരംഭിക്കാം സംരംഭം
cancel

സ്വന്തം ഹോബി ബിസിനസാക്കി മാറ്റിയവരായിരിക്കാം ഭൂരിപക്ഷം വനിതകളും. എന്നാൽ, അതൊരു സ്​ഥാപനമായി വികസിപ്പിക്കുന്നതോടെ കൂടുതൽ ഉത്തരവാദിത്തത്തോടെയും വൈദഗ്​ധ്യത്തോടെയും പ്രവർത്തിപ്പിക്കുന്നതിൽ പലരും പരാജയപ്പെടുന്നു. ​െതാഴിൽ ​വൈദഗ്ധ്യവും, വ്യക്തമായ പ്രൊജക്​ട്​ പഠനവും, സാമ്പത്തിക വിശകലനവും, വിപണിപഠനവും നടത്തിയശേഷം മാത്രമേ വ്യവസായത്തിലേക്കിറങ്ങാവൂ.

വെല്ലുവിളികളെ നേരിടാനും വെല്ലുവിളികളിൽനിന്നും പരാജയങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ഉയിർ​െത്തഴു​േന്നൽക്കാനുമുള്ള മാനസിക കരുത്തും ആർജിക്കേണ്ടതുണ്ട്​.

സംരംഭകത്വ മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ചവരുടെ എണ്ണം കുറവാണെങ്കിലും രാജ്യത്തെ മറ്റേതൊരു സംസ്​ഥാനത്തെക്കാളും മുന്നിലാണ്​ കേരളം. ലോകത്തിലെ അറിയപ്പെടുന്ന വനിത കൂട്ടായ്​മയായ കുടുംബശ്രീതന്നെ ഉദാഹരണം.

സംരംഭകത്വ മേഖലയിലേക്ക്​ കടന്നു വരാൻ വനിതകളെ പ്രാപ്​തമാക്കുന്ന ചില പദ്ധതികൾ:

വനിത വികസന കോർപറേഷൻ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്​ത്രീകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേരള സാമൂഹിക നീതി വകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന സ്​ഥാപനമാണിത്​. ദേശീയ ധനകാര്യ കോർപറേഷനുകളുടെ ധനസഹായവും കേരള സർക്കാറി​െൻറ പദ്ധതി വിഹിതവും ഉപയോഗിച്ച്​ മിതമായ നിരക്കിൽ ധനസഹായം നൽകിവരുന്നു. വനിത സംരംഭകർക്കുവേണ്ടി രണ്ട്​ പദ്ധതികളാണുള്ളത്​.

സ്വയം തൊഴിൽവായ്​പ പദ്ധതി

18നും 55നും ഇടയിലുള്ള വനിതകൾക്ക്​ വസ്​തു അല്ലെങ്കിൽ ആൾ ജാമ്യഅടിസ്​ഥാനത്തിൽ വായ്​പകൾ നൽകും. ആറ്​ ശതമാനമാണ്​ പലിശ. മൂന്നു ലക്ഷം മുതൽ30 ലക്ഷം വരെ ലഭിക്കും. തിരിച്ചടവ്​ കാലാവധി 60 മാസം.

ലഘുവായ്​പ

പിന്നാക്ക വിഭാഗത്തിൽപെട്ട പരമാവധി 20 അംഗങ്ങളുള്ള വനിത കൂട്ടായ്​മക്ക്​ സംരംഭം ആരംഭിക്കുന്നതിന്​ നാല്​ ശതമാനം വാർഷിക പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ നൽകും. ഓരോ അംഗങ്ങൾക്കും ലഭിക്കുന്ന പരമാവധി തുക 50,000 രൂപയാണ്​. 48 മാസഗഡുക്കളാണ്​ തിരിച്ചടവ്​ കാലാവധി. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ക്രെഡിറ്റ്​ലൈൻ 1, 2 വരുമാന പരിധിയിൽ വരുന്ന വനിത സ്വയം സഹായ സംഘങ്ങൾക്ക്​ യഥാക്രമം 7, 8 എന്ന പലിശനിരക്കിൽ 20ഉം 30ഉം ലക്ഷം രൂപ വരെ വായ്​പ നൽകും. അപേക്ഷ ഫോറം വെബ്​സൈറ്റിൽ ലഭ്യമാണ്​. (www.kswdc.org)

ശരണ്യ

വിധവകൾ, വിവാഹ മോചിത, ഭർത്താവിനെ കാണാതായ വനിതകൾ, 30നു മുകളിലുള്ള എസ്​.ടി വിഭാഗത്തിൽപെട്ട അവിവാഹിത അമ്മമാർ, ശാരീരിക പരിമിതിയുള്ള സ്​ത്രീകൾ എന്നിവർക്കുള്ള സ്വയം തൊഴിൽ വായ്​പ പദ്ധതിയാണിത്​. ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 18-55 പ്രായമുള്ള വരാകണം അപേക്ഷകർ. സെക്യൂരിറ്റിയും പലിശയുമില്ലാതെ 50,000 രൂപയാണ്​ വായ്​പ. 50 ശതമാനം സബ്​സിഡി. 50,000 ത്തിനു മുകളിലുള്ള വായ്​പക്ക്​ മൂന്നു ശതമാനം പലിശ നൽകേണ്ടി വരും. എം​േപ്ലായ്​മെൻറ്​ എക്​സ്​ചേഞ്ച്​ വഴിയാണ്​ അപേക്ഷ നൽകേണ്ടത്​.

സർക്കാർ ഏജൻസികൾ

കേന്ദ്ര, സംസ്​ഥാന സർക്കാർ, വിവിധ സർക്കാർ ഏജൻസികൾ എന്നിവ നടപ്പാക്കുന്ന സംരംഭക പദ്ധതികളിൽ വനിതകളെ പ്രത്യേകം പരിഗണിച്ച്​ സഹായ ആനുകൂല്യം നൽകുന്നുണ്ട്​. പ്രധാനമന്ത്രിയുടെ തൊഴിൽ പദ്ധതിയായ പി.എം.ഇ.ജി.പിയിൽ ഗ്രാമീണ മേഖലയിൽനിന്നുള്ള വനിതകൾക്ക്​ 35 ശതമാനം സബ്​സിഡിയും സംസ്​ഥാന വ്യവസായ വകുപ്പ്​ നടപ്പാക്കുന്ന ഇ.എം.എസ്​ സ്​കീം വനിത സംരംഭങ്ങൾക്ക്​ 20 ശതമാനം സബ്​സിഡിയും നൽകുന്നുണ്ട്​. ഖാദി ആൻഡ്​ വില്ലേജ്​ ഇൻഡസ്​ട്രീസ്​ എ​െൻറ ഗ്രാമം പദ്ധതിയിൽ 30 ശതമാനം മാർജിൻ തുക സബ്​സിഡിയും അഞ്ച്​ ലക്ഷത്തിൽ താഴെ മൂലധന ചെലവു വരുന്ന വനിത ഗാർഹിക സംരംഭങ്ങൾക്ക്​ വായ്​പയിൽ എട്ട്​ ശതമാനം പലിശ സബ്​സിഡിയും നൽകുന്നുണ്ട്​. തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങൾ പ്രാദേശികമായി നിർമിക്കുന്ന പദ്ധതികളിലും വനിതകൾക്ക്​ പ്രത്യേക പരിഗണന നൽകുന്നുണ്ട്​.

കേരള സ്​റ്റാർട്ടപ്​ മിഷൻ

ടെക്​നോളജി അധിഷ്​ഠിത നൂതന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വനിത സ്​റ്റാർട്ടപ്പുകളെയാണ്​ കേരള സ്​റ്റാർട്ടപ്​ മിഷൻ ആനുകൂല്യങ്ങളും ഇൻക്യുബേഷനും മെൻററിങ്ങുകളും നൽകി പ്രോത്സാഹിപ്പിക്കുന്നത്​. വനിത സ്​റ്റാർട്ടപ്പുകൾക്ക്​ ലഭിച്ച ഓർഡറുകളുടെ പ്രവൃത്തികൾ നടത്തുന്നതിന്​ വേണ്ടിവരുന്ന മൂലധനം ആറ്​ ശതമാനം പലിശ നിരക്കിൽ പരമാവധി 15 ലക്ഷം രൂപ വരെ വായ്​പ നൽകുന്ന പദ്ധതിയാണ്​ സോഫ്​റ്റ്​ ലോൺ വായ്​പ പദ്ധതി.

ബാങ്കുകൾ ധനകാര്യ സ്​ഥാപനങ്ങൾ

ചെറുകിട സംരംഭം നടത്തുന്ന വനിതകൾക്ക്​ എസ്​.ബി.ഐ ശാഖകൾ നൽകുന്ന വായ്പയാണ്​ സ്​ത്രീശക്തി പാക്കേജ്​. കൃഷി ഉൽപാദനം, ചില്ലറ വ്യാപാരം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ മേഖലയിലുള്ള വനിതകൾക്ക്​ ദേന ബാങ്ക്​ നൽകുന്ന ദേനശക്തി പദ്ധതി, 18-45 പ്രായമുള്ള കൃഷി, ചെറുകിട സംരംഭങ്ങൾ നടത്തുന്ന വനിതകൾക്ക്​ പഞ്ചാബ്​ സിന്ധ്​ ബാങ്ക്​ നൽകുന്ന​ ഉദ്യോഗിനി വായ്​പ പദ്ധതി, നിലവിലുള്ള സംരംഭം പരിഷ്​കരിക്കുന്നതിന്​ സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ അവതരിപ്പിക്കുന്ന കല്യാണി സ്​കീം, ബ്യൂട്ടി പാർലർ, ഡേ കെയർ സെൻറർ, ഓ​ട്ടോ റിക്ഷ തുടങ്ങിയവക്കായി പഞ്ചാബ്​ നാഷനൽ ബാങ്ക്​ നടപ്പാക്കുന്ന മഹിള ഉദ്യം നിധി തുടങ്ങിയവയും പ്രയോജനപ്പെടുത്താം.

തൊഴിൽ പരിശീലനം

മിനിസ്​ട്രി ഓഫ്​ വുമൻ ആൻഡ്​ ചൈൽഡ്​ ഡെവലപ്​മെൻറി​െൻറ കീഴിലുള്ള സ്​റ്റെപ്​ പദ്ധതിയിലൂടെ വനിതകൾക്ക്​ സ്വയം തൊഴിൽ​ ചെയ്യാനോ, സംരംഭകരാവാനോ നൈപുണ്യ വികസന സഹായവും മത്സരാത്മക തൊഴിൽപരിശീലനവും നൽകും. എല്ലാ ജില്ലകളിലും ഗ്രാമീണ സ്വയംപരിശീലന കേന്ദ്രം വഴി പരിശീലനവും മറ്റു സഹായവും ലഭിക്കും. ജില്ല ലീഡ്​ ബാങ്കിനാണ്​ മേൽനോട്ടം.'


സ്​റ്റാൻഡ്​ അപ്​ ഇന്ത്യ

വനിതകൾ, എസ്​.സി, എസ്​.ടി വിഭാഗങ്ങൾക്ക്​ 10 ലക്ഷം മുതൽ ഒരു കോടി വരെ വായ്​പ നൽകുന്ന കേന്ദ്ര ആവിഷ്​കൃത പദ്ധതിയാണിത്​. ഓരോ ബാങ്ക്​ ശാഖകളും കുറഞ്ഞത്​ ഓരോ വിഭാഗത്തിലെ ഒരാൾക്കെങ്കിലും ഈ പദ്ധതിയിൽ വായ്​പ അനുവദിക്കണമെന്ന്​ കേന്ദ്ര നിർദ്ദേശമുണ്ട്​. പുതിയ സംരംഭം ആരംഭിക്കുന്നവർക്കാണ്​ വായ്​പ അനുവദിക്കുന്നത്​. പ്രൊജക്​ടി​െൻറ 75 ശതമാനം വരെ വായ്​പ ലഭിക്കും. സെക്യൂരിറ്റി ഒന്നും തന്നെ ഇല്ലാതെ വായ്​പ നൽകണമെന്നാണ്​ നിർദ്ദേശം. പ്രത്യേക സബ്​സിഡിയോ പലിശ ഇളവുകളോ ഇല്ലെങ്കിലും സർക്കാർ, മറ്റു ധനകാര്യ സ്​ഥാപനങ്ങൾ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഈ വായ്​പ വഴി നേടിയെടുക്കാനാവും. ജില്ലാ ലീഡ്​ ബാങ്ക്​, ബാങ്ക്​ ശാഖ, ഓൺ​ൈലൻ വഴി അപേക്ഷിക്കാം. www.standupmitra.in

തയാറാക്കിയത്​: കെ.എസ്. സഫീർ
(kssafeer@gmail.com)

Show Full Article
TAGS:women business 
Next Story