നികുതിദായകന്‍റെ വ്യക്തിവിവരങ്ങൾ ‘സെബി’ക്ക്​ കൈമാറും

22:56 PM
12/02/2020
sebi

ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി വി​പ​ണി​യി​ലെ ത​ട്ടി​പ്പും കൃ​ത്രി​മ​ങ്ങ​ളും ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട്​ നി​കു​തി​ദാ​യ​ക​രു​ടെ പാ​ൻ അ​ട​ക്കം വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന ​ ‘സെ​ബി’​ക്ക്​ കൈ​മാ​റും. ഈ ​മാ​സം 10ന്​ ​ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി. ഏ​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സെ​ബി അ​ഭ്യ​ർ​ഥി​ച്ചാ​ലോ അ​ല്ലെ​ങ്കി​ൽ സ്വ​ന്തം നി​ല​ക്കോ ഓ​​ട്ടോ​മാ​റ്റി​ക്​ ആ​േ​യാ നി​കു​തി വ​കു​പ്പി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്നാ​ണ്​​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

പാ​ൻ ന​മ്പ​റും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​വി​വ​ര​ങ്ങ​ളും സെ​ബി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ന​ൽ​കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
 

Loading...
COMMENTS