വോഡഫോൺ 10,000 കോടി കൂടി അടച്ചു

22:43 PM
20/02/2020
vodafone-idea-telecom

ന്യൂ​ഡ​ൽ​ഹി: സ്പെ​ക്ട്രം ലൈ​സ​ൻ​സ് ഫീ​സ്, യൂ​സ​ർ ചാ​ർ​ജ് എ​ന്നീ ഇ​ന​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക​യി​ൽ 10,000 കോ​ടി രൂ​പ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ  ടെ​ലി​കോം ഡി​പ്പാ​ർ​ട്​​​മ​െൻറി​ൽ അ​ട​ച്ചു. 2,500 കോ​ടി നേ​ര​ത്തെ ക​മ്പ​നി ന​ൽ​കി​യി​രു​ന്നു. 

ഇ​തി​ന്​ പു​​റ​മെ​യാ​ണ്​ 10,000 കോ​ടി കൂ​ടി ചൊ​വ്വാ​ഴ്​​ച ന​ൽ​കി​യ​ത്. ആ​കെ 53,000 കോ​ടി​യാ​ണ്​ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യു​ടെ കു​ടി​ശ്ശി​ക.

അ​തേ​സ​മ​യം, ഒ​റ്റ രാ​ത്രി കൊ​ണ്ട്​ മു​ഴു​വ​ൻ തു​ക​യും അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ൽ ക​മ്പ​നി അ​ട​ച്ചു​പൂ​​ട്ടേ​ണ്ടി​ വ​രു​മെ​ന്ന്​ വോ​ഡ​ഫോ​ണി​നു​വേ​ണ്ടി സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ മു​ഗു​ൾ റോ​ഹ്​​ത​ഗി പ​റ​ഞ്ഞു.

Loading...
COMMENTS