Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിജയ്​ മല്യ...

വിജയ്​ മല്യ പിടികിട്ടാപുള്ളി തന്നെ

text_fields
bookmark_border
വിജയ്​ മല്യ പിടികിട്ടാപുള്ളി തന്നെ
cancel

മും​ബൈ: 9,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വ​ൻ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി രാ​ജ്യം​വി​ട്ട്​ ല​ണ്ട​നി​ൽ ക​ഴ​ി ​യു​ന്ന വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​യെ ‘സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി’​യാ ​യി മും​ബൈ പ്ര​ത്യേ​ക കോ​ട​തി പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ പാ​സാ​ക്കി​യ സാ​മ്പ​ത്തി​ക കു​റ്റ ​വാ​ളി​ക​ൾ​ക്കെ​തി​രാ​യ നി​യ​മം അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ന​ട​പ​ടി. ഇൗ ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​ര ി​ടു​ന്ന ആ​ദ്യ വ്യ​വ​സാ​യി​യാ​ണ്​ മ​ല്യ.

മ​ല്യ​യെ സാ​മ്പ​ത്തി​ക പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും​ ആ​സ്​​തി​ക​ൾ ക​ണ്ടു​കെ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നി​യ​​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച്​​ പ്ര​ത്യേ​ക ജ​ഡ്​​ജി എം.​എ​സ്. ആ​സ്​​മി​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​. സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ വാ​ദം കേ​ൾ​ക്ക​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ തു​ട​ങ്ങും.


2016 മാ​ർ​ച്ച്​ ര​ണ്ടി​നാ​ണ്​ മ​ല്യ വ​ൻ​ത​ട്ടി​പ്പ്​ ന​ട​ത്തി ല​ണ്ട​നി​ലേ​ക്ക്​ നാ​ടു​വി​ട്ട​ത്. 2018 ഡി​സം​ബ​ർ 10ന്​ ​ല​ണ്ട​നി​ലെ കോ​ട​തി ഇ​ന്ത്യ​യി​ലേ​ക്ക്​ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. വ​ജ്ര വ്യ​വ​സാ​യി​ക​ളാ​യ നീ​ര​വ്​ മോ​ദി, മെ​ഹു​ൽ ചോ​ക്​​സി എ​ന്നി​വ​രെ​യും സാ​മ്പ​ത്തി​ക ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തേ കോ​ട​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
100 കോ​ടി​ക്കു മു​ക​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ​വ​രെ സാ​മ്പ​ത്തി​ക പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കാ​മെ​ന്നാ​ണ്​ പു​തു​താ​യി നി​ല​വി​ൽ​വ​ന്ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newsEDEcnomic Offender
News Summary - Vijay Mallya is a Fugitive Economic Offender, declares Mumbai court-India news
Next Story