അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍; 100 വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കും

12:27 PM
01/02/2020
smart-city

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികളും എല്ലാ ജില്ലകളിലും എക്സ്പോർട്ട് ഹബ്ബുകളും സ്ഥാപിക്കും. 100 വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കും. 25,000 കിലോമീറ്റർ പുതിയ ദേശീയപാത തയാറാക്കും. 

വ്യവസായ വികസനത്തിന് 27,300 കോടി വക‍യിരുത്തും. 103 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന വികസന പൈപ്പ് ലൈൻ പദ്ധതി. 900 കിലോമീറ്റർ സാമ്പത്തിക ഇടനാഴിയും 200 കിലോമീറ്റർ തീരദേശ ഇടനാഴിയും നടപ്പാക്കും. 2024നകം 6,000 കിലോമീറ്റർ പുതിയ ദേശീയപാത ഒരുക്കും. 27,000 കിലോമീറ്റർ ആയി നാഷണൽ ഗ്യാസ് ഗ്രിഡ് വികസിപ്പിക്കും. 

സ്വകാര്യ കമ്പനികൾക്ക് ഡാറ്റാ സെന്‍റർ പാർക്ക്. പൊതു സ്ഥാപനങ്ങളിൽ ഡിജിറ്റൽ കണക്ടിവിറ്റി.  റെയിൽവേ സ്റ്റേഷൻ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കും. വൈദ്യുതിക്കായി പ്രീപെയ്ഡ് മീറ്ററുകൾ നടപ്പാക്കും. 1.74 ലക്ഷം കോടി ഗതാഗത മേഖലക്ക്. 

ഫുഡ് കോർപറേഷനും വെയർഹൗസിങ് കോർപറേഷനും കൈവശമുള്ള ഭൂമിയിൽ വെയർഹൗസുകൾ ആരംഭിക്കും. ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ണ്‍ലൈന്‍ വിപണി. 148 കിലോമീറ്റർ ബംഗളൂരു സബർബർ പാതക്ക് 8000 കോടി. റെയിൽ പാതകൾക്കരികിൽ സോളാർ പാനലുകൾ സ്ഥാപിക്കും.

സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും. നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ക്ലിയറൻസ് സെല്ലുകൾ നിലവിൽ വരുമെന്നും ധനമന്ത്രി സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 
 

Loading...
COMMENTS