ചില്ലറ വില പണപ്പെരുപ്പം കുതിക്കുന്നു; വ്യവസായോൽപാദനം ഇടിഞ്ഞു

22:06 PM
12/02/2020
investment-increase

ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ​വി​പ​ണി​യി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​ക​യ​റി​യ​പ്പോ​ൾ വ്യ​വ​സാ​യോ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​യ​താ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ. വി​ല കൂ​ടി​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല​യി​ലാ​ണ്​ ജ​നു​വ​രി​യി​ൽ വീ​ണ്ടും വ​ർ​ധ​ന​യു​ണ്ടാ​യ​തെ​ങ്കി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ മാ​ന്ദ്യ​മാ​ണ്​ വ്യ​വ​സാ​യോ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ച്ച​ത്.

 2019 ഡി​സം​ബ​റി​ൽ 7.35 ശ​ത​മാ​ന​മാ​യി​രു​ന്ന ചി​ല്ല​റ വി​ല പ​ണ​പ്പെ​രു​പ്പം  ജ​നു​വ​രി​യി​ൽ 7.59 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത്​ വെ​റും 1.97 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ല പ​ണ​പ്പെ​രു​പ്പം ജ​നു​വ​രി​യി​ൽ 13.63 ശ​ത​മാ​ന​വും ഡി​സം​ബ​റി​ൽ 14.19 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. വി​ല​ക്ക​യ​റ്റ​ത്തോ​ത്​ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച റി​സ​ർ​വ്​ ബാ​ങ്ക്​ പ്ര​ഖ്യാ​പി​ച്ച ധ​ന​ന​യ​ത്തി​ൽ അ​ടി​സ്​​ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

2018 ഡി​സം​ബ​റി​ൽ 2.5 ശ​ത​മാ​നം വ്യ​വ​സാ​യ ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച നേ​ടി​യ സ്​​ഥാ​ന​ത്ത്​ 2019 ഡി​സം​ബ​റി​ൽ 0.3 ശ​ത​മാ​നം ക​ണ്ടാ​ണ്​​ വ​ള​ർ​ച്ച ഇ​ടി​ഞ്ഞ​ത്.  ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ 1.2 ശ​ത​മാ​ന​ത്തി​​െൻറ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. 

2018 ഡി​സം​ബ​റി​ൽ 4.5 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യ സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ 0.1 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം താ​ഴേ​ക്കു​ പോ​യ ഖ​ന​ന മേ​ഖ​ല ഡി​സം​ബ​റി​ൽ 5.4 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 

Loading...
COMMENTS