ഹി​ന്ദു​ജ​യി​ൽ സ്വ​ത്തു​ത​ർ​ക്കം

23:43 PM
26/06/2020

ന്യൂ​​ഡ​​ൽ​​ഹി: 38ഓ​​ളം രാ​​ജ്യ​​ങ്ങ​​ളി​​ൽ സാ​​ന്നി​​ധ്യ​​മു​​ള്ള പ്ര​​മു​​ഖ ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യ ഗ്രൂ​​പ്പാ​​യ ഹി​​ന്ദു​​ജ​​യി​​ൽ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ത​​മ്മി​​ൽ ആ​​സ്​​​തി അ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച്​ ത​​ർ​​ക്കം. 

ഹി​​ന്ദു​​ജ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ശ്രീ​​ച​​ന്ദ്, ഗോ​​പീ​​ച​​ന്ദ്, പ്ര​​കാ​​ശ്, അ​​ശോ​​ക്​ എ​​ന്നി​​വ​​ർ ആ​​സ്​​​തി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്​ സം​​ബ​​ന്ധി​​ച്ച്​ 2014ൽ ​​ക​​രാ​​റു​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ഒ​​രാ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള ആ​​സ്​​​തി മ​​റ്റെ​​ല്ലാ​​വ​​ർ​​ക്കും അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​കു​​മെ​​ന്നും അ​​തി​​െൻറ ന​​ട​​ത്തി​​പ്പു​​കാ​​രാ​​യി മ​​റ്റ്​  സ​​ഹോ​​ദ​​ര​​ങ്ങ​​ളെ നി​​യ​​മി​​ക്കു​​മെ​​ന്നു​​മാ​​ണ്​ ഇ​​തി​​െൻറ കാ​​ത​​ൽ. എ​​ന്നാ​​ൽ, 84 വ​​യ​​സ്സു​​ള്ള ശ്രീ​​ച​​ന്ദ്​ ഹി​​ന്ദു​​ജ​​യും മ​​ക​​ൾ വി​​നു​​വും ഈ ​​ക​​രാ​​ർ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ്. ഇ​​തി​​ന്​ നി​​യ​​മ പ്രാ​​ബ​​ല്യ​​മി​​ല്ലെ​​ന്നും  2016ൽ ​​താ​​ൻ ആ​​ഗ്ര​​ഹി​​ച്ച പ്ര​​കാ​​രം സ്വ​​ത്ത്​ വീ​​തം ​െവ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ്​ ശ്രീ​​ച​​ന്ദ്​ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. 

ഇ​​വ​​ർ​​ക്ക്​ സ്വി​​റ്റ്​​​സ​​ർ​​ല​​ൻ​​ഡി​​ലു​​ള്ള ബാ​​ങ്കി​​െൻറ നി​​യ​​ന്ത്ര​​ണം സം​​ബ​​ന്ധി​​ച്ചു​​ള്ള ച​​ർ​​ച്ച​​യി​​ലാ​​ണ്​ അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത പു​​റ​​ത്തു​​വ​​ന്ന​​ത്. ശ്രീ​​ച​​ന്ദി​​െൻറ പേ​​രി​​ലു​​ള്ള​​താ​​ണ്​ ഹി​​ന്ദു​​ജ ബാ​​ങ്ക്. 

ഇ​​തി​​ൽ, 2014ലെ ​​ധാ​​ര​​ണ പ്ര​​കാ​​രം അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ക്കാ​​ൻ ഗോ​​പീ​​ച​​ന്ദ്, പ്ര​​കാ​​ശ്, അ​​ശോ​​ക്​ എ​​ന്നി​​വ​​ർ ​ശ്ര​​മി​​ച്ചു. തു​​ട​​ർ​​ന്ന്​ ശ്രീ​​ച​​ന്ദും വി​​നു​​വും ഇ​​തി​​നെ​​തി​​രെ  ല​​ണ്ട​​ൻ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും മു​​ൻ​​ധാ​​ര​​ണ​​ക്ക്​ നി​​യ​​മ​​സാ​​ധു​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ത്​ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഓ​​​ട്ടോ​​മൊ​​ബൈ​​ൽ, ധ​​ന​​കാ​​ര്യം, ഐ.​​ടി, മീ​​ഡി​​യ, അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​നം, ഊ​​ർ​​ജം, രാ​​സ​​വ​​സ്​​​തു, ആ​​രോ​​ഗ്യ​​രം​​ഗം തു​​ട​​ങ്ങി നി​​ര​​വ​​ധി മേ​​ഖ​​ല​​ക​​ളി​​ൽ ഹി​​ന്ദു​​ജ ഗ്രൂ​​പ്​ മു​​ൻ​​നി​​ര​​യി​​ലു​​ണ്ട്. ഈ ​​മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം കോ​​ടി​​ക​​ളു​​ടെ ആ​​സ്​​​തി​​യാ​​ണ്​ ക​​മ്പ​​നി​​ക്കു​​ള്ള​​ത്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ ​ട്ര​​ക്ക്​ നി​​ർ​​മാ​​ണ ക​​മ്പ​​നി അ​​ശോ​​ക്​ ​ലെ​​യ്​​​ലാ​​ൻ​​ഡ്​​ ഇ​​വ​​രു​​ടെ പ്ര​​ധാ​​ന സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. ഗ​​ൾ​​ഫ്​ ഓ​​യി​​ൽ ലൂ​​ബ്രി​​ക്ക​​ൻ​​റ്​​​സ്​ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ്​ ആ​​ണ്​ മ​​റ്റൊ​​രു സ്​​​ഥാ​​പ​​നം. ഇ​​ൻ​​ഡ​​സ്​ ഇ​​ൻ​​ഡ്​ ബാ​​ങ്കി​​ൽ ഇ​​വ​​ർ​​ക്ക്​ 14.34 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യു​​ണ്ട്. 

2014ൽ ​​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​ക്കി​​യ ക​​രാ​​ർ അ​​നൗ​​പ​​ചാ​​രി​​ക ധാ​​ര​​ണ​​യാ​​ണോ,  വി​​ൽ​​പ​​ത്ര​​മാ​​ണോ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മ​​ല്ല. ’80ക​​ളി​​ൽ ബോ​​ഫോ​​ഴ്​​​സ്​ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ത്തി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ​​വ​​രാ​​ണ്​ ശ്രീ​​ച​​ന്ദും ഗോ​​പീ​​ച​​ന്ദും പ്ര​​കാ​​ശും.  

ഇ​​വ​​രെ പി​​ന്നീ​​ട്​ കു​​റ്റ​​മു​​ക്ത​​രാ​​ക്കി. 1914ൽ ​​പ​​ര​​മാ​​ന​​ന്ദ്​ ​ദീ​​പ്​​​ച​​ന്ദ്​ ഹി​​ന്ദു​​ജ ആ​​ണ്​ കു​​ടും​​ബ വ്യ​​വ​​സാ​​യ​​ത്തി​​ന്​ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. ക​​റാ​​ച്ചി​​യി​​ലും മും​​ബൈ​​യി​​ലു​​മാ​​യി തു​​ട​​ങ്ങി​​യ വ്യാ​​പാ​​രം 1919ൽ ​​ഇ​​റാ​​ൻ ആ​​സ്​​​ഥാ​​ന​​മാ​​ക്കി അ​​ന്താ​​രാ​​ഷ്​​​ട്ര ത​​ല​​​ത്തി​​ലേ​​ക്ക്​ വി​​ക​​സി​​പ്പി​​ച്ചു.’79​​ലാ​​ണ്​ ഇ​​വി​​ടെ നി​​ന്ന്​ യൂ​​റോ​​പ്പി​​ലേ​​ക്ക്​ മാ​​റു​​ന്ന​​ത്.

Loading...
COMMENTS