Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ അഞ്ച്​...

ഇന്ത്യയിൽ അഞ്ച്​ വർഷത്തിനകം 10 ലക്ഷം തൊഴിൽ സൃഷ്​ടിക്കും -ബെസോസ്​

text_fields
bookmark_border
bezos
cancel

മുംബൈ: ഇന്ത്യയിൽ അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ സൃഷ്​ടിക്കുമെന്ന്​ ആമസോൺ സി.ഇ.ഒ ജെഫ്​ ബെസോസ്​. ഇന്ത്യ സന്ദർശനത്തിനിടെ നടത്തിയ പ്രസ്​താവനയിലാണ്​ ബെസോസ്​ ഇക്കാര്യം അറിയിച്ചത്​. നേരിട്ടും അല്ലാതെയും തൊഴ ിലുകൾ സൃഷ്​ടിക്കുമെന്നും ബെസോസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

ഐ.ടി, സ്​കിൽ ഡെവലപ്​മ​​െൻറ്​, കണ്ടൻറ്​ ക്രിയ േഷൻ, റീടെയിൽ, ലോജിസ്​റ്റിക്​, മാനുഫാക്​ചറിങ്​ തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ തൊഴിലുകൾ സൃഷ്​ടിക്കുക. ഒരു ബില്യൺ ഡോളറിൻെറ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന്​ ബുധനാഴ്​ച ബെസോസ്​ പ്രഖ്യാപിച്ചിരുന്നു. 10 ബില്യൺ ഡോളറിൻെറ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾ 2025ന്​ മുമ്പായി കയറ്റുമതി ചെയ്യുമെന്നും ബെസോസ്​ വ്യക്​തമാക്കിയിരുന്നു.

നേരത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ആമസോൺ തീരുമാനത്തെ വിമശിച്ച്​ കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ രംഗത്തെത്തിയിരുന്നു. ആമസോൺ പോലുള്ള കമ്പനികൾ ബില്യൺ ഡോളറുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തും പിന്നീട്​ ബില്യൺ ഡോളറുകൾ സമ്പദ്​വ്യവസ്ഥക്ക്​ നഷ്​ടമുണ്ടാക്കുകയും ചെയ്യുമെന്നായിരുന്നു പിയൂഷ്​ ഗോയലിൻെറ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsJeff BezosIndia investment
News Summary - Jeff Bezos' Reaction To "Snub" In India-Business news
Next Story