Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎണ്ണ വില റെക്കോർഡ്​...

എണ്ണ വില റെക്കോർഡ്​ ഉയരത്തിൽ, പാചകവാതക വിലയും കൂട്ടി

text_fields
bookmark_border
LPG-Price
cancel

ന്യൂഡൽഹി: സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറി​​െൻറ വില വർധിപ്പിച്ച്​ എണ്ണ കമ്പനികൾ. വിവിധ നഗരങ്ങളിലായി 30 രൂപ മുതൽ 40 രൂപ വരെയാണ്​ സിലിണ്ടറി​​െൻറ വില വർധിപ്പിച്ചിരിക്കുന്നത്​. സബ്​സിഡിയുള്ള സിലിണ്ടറിന്​ 1.49 ​രൂപയും കൂട്ടിയിട്ടുണ്ട്​. പുതുക്കിയ വില ശനിയാഴ്​ച മുതൽ നിലവിൽ വരും.

പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറി​​െൻറ വില. അന്താരാഷ്​ട്ര വിപണിയിൽ വില വർധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടർ വില വർധിപ്പിക്കുന്നതിന്​ കാരണമായതെന്ന്​ എണ്ണ കമ്പനികൾ അറിയിച്ചു.

അതേ സമയം, ഡീസൽ വിലയും ഉയരുകയാണ്​. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ്​ ഡീസൽ വില ഉയർന്നത്​. 16 പൈസയാണ്​ പെട്രോൾ വിലയിൽ ഉണ്ടായ വർധനവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpgfuel pricemalayalam news
News Summary - Fuel prices hit fresh record high
Next Story