തൊഴിലാളി കരാറിൽ നിന്ന്​ ബി.എസ്​.എൻ.എൽ തൊഴിൽ കരാറിലേക്ക്​

  • ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്താ​വും

BSNL

തൃ​ശൂ​ർ: സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട വി​ര​മി​ക്ക​ലി​ന്​ പി​ന്നാ​ലെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലെ കാ​ഷ്വ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും കൂ​ട്ട​ത്തോ​ടെ തൊ​ഴി​ലി​ന്​ പു​റ​ത്താ​വു​ന്നു. തൊ​ഴി​ൽ ക​രാ​ർ ന​ൽ​കു​ന്ന​തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വ​രു​ത്തി​യ ന​യ​പ​ര​മാ​യ മാ​റ്റ​മാ​ണ്​ കാരണം. നേ​ര​ത്തേ തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റി​ൽ (ലേ​ബ​ർ കോ​ൺ​ട്രാ​ക്​​ട്) എ​ടു​ത്ത സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ച്​ തൊ​ഴി​ൽ ക​രാ​റി​ലേ​ക്ക്​ (ജോ​ബ്​ കോ​ൺ​ട്രാ​ക്​​ട്) മാ​റി​യ തീ​രു​മാ​ന​മാ​ണ്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​​ടെ വ​യ​റ്റ​ത്ത​ടി​ച്ച​ത്.

10 മാ​സ​ത്തെ വേ​ത​ന കു​ടി​ശ്ശി​ക എ​ന്ന്​ കി​ട്ടു​മെ​ന്ന​റി​യാ​ത്ത അ​നി​ശ്ചി​ത​ത്വം നേ​രി​​ടു​​​​േ​മ്പാ​ഴാ​ണ്​ ഭാ​വി​യി​ൽ തൊ​ഴി​ൽ​ത​ന്നെ ഇ​ല്ലാ​താ​വു​ന്ന ഭീ​ഷ​ണി നേ​രി​ടുന്ന​ത്. കൂ​ട്ട​ത്തോ​ടെ​യു​ള്ള സ്വ​യം വി​ര​മി​ക്ക​ലി​നു​ശേ​ഷം എ​ക്​​സ്​​ചേ​ഞ്ചി​ലും ലൈ​നി​ലു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​റം​ക​രാ​ർ ന​ൽ​കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ തൊ​ഴി​ൽ സ​​മ്പ്ര​ദാ​യ​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ മാ​നേ​ജ്​​മ​​െൻറ്​ ന​യ​വ്യ​തി​യാ​നം വ​രു​ത്തി​യ​ത്. നി​ല​വി​ൽ തൊ​ഴി​ൽ ദാ​താ​വ്​ ബി.​എ​സ്.​എ​ൻ.​എ​ൽ ത​ന്നെ​യാ​ണ്. അ​തി​നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ ക​രാ​റു​കാ​ർ മു​ഖേ​ന എ​ടു​ക്കു​ന്ന​ത്. 

വേ​ത​നം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യി​ൽ ഒ​രു പ​ങ്ക്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നു​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ വേ​ത​ന കു​ടി​ശ്ശി​ക ബി.​എ​സ്.​എ​ൻ.​എ​ൽ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​വും ഇ​താ​ണ്. എ​ന്നാ​ൽ, ഈ ​സ​​മ്പ്ര​ദാ​യ​ത്തി​ലാ​ണ്​ മാ​റ്റം വ​രു​ന്ന​ത്. തൊ​ഴി​ലാ​ളി​യെ എ​ടു​ക്കു​ന്ന​തി​ന്​ പ​ക​രം തൊ​ഴി​ൽ​ത​ന്നെ ക​രാ​ർ ന​ൽ​കു​ന്ന​താ​ണ്​ പു​തി​യ സ​​മ്പ്ര​ദാ​യം. 

ഇ​തോ​ടെ ക​രാ​റു​കാ​ര​ന്​ ആ​രെ വേ​ണ​മെ​ങ്കി​ലും തൊ​ഴി​ലി​ന്​ ഉ​പ​യോ​ഗി​ക്കാം. വേ​ത​നത്തിലോ, ഏ​ത്​ തൊ​ഴി​ലി​ന്​ എ​ത്ര തൊ​ഴി​ലാ​ളി​ എ​ന്ന​തി​ലോ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ഇ​ട​പെ​ടാ​നാ​വി​ല്ല. ഫ​ല​ത്തി​ൽ വൻ ചൂ​ഷ​ണ​ത്തി​ന്​ കൂ​ടി​യാ​ണ്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യ​മു​ള്ള ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം പു​റ​ത്താ​വു​ക​യും ചെ​യ്യും.

എ​ല്ലാ സെ​ക്ക​ൻ​ഡ​റി സ്വി​ച്ചി​ങ്​ ഏ​രി​യ​ക​ളി​ലും തൊ​ഴി​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച്​ ​ ഉ​ത്ത​ര​വ്​ എ​ത്തി​ക്ക​ഴി​ഞ്ഞു. പു​തി​യ പു​റം​ക​രാ​റി​​​െൻറ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്. പ്രാ​ബ​ല്യ​ത്തി​ൽ വ​രു​േ​മ്പാ​ൾ തൊ​ഴി​ൽ ക​രാ​റാ​ണ്​ ന​ട​പ്പാ​ക്കു​ക. 

ഇ​തു​വ​രെ ചെ​യ്യു​ന്ന ജോ​ലി​ക്ക്​ കൂ​ലിയാ​യി​രു​ന്നു. ഇ​ത്​ മാ​റി ബി.​എ​സ്.​എ​ൻ.​എ​ല്ലും ക​രാ​റു​കാ​ര​നും വ​രു​മാ​നം പ​ങ്കു​വെ​ക്കു​ം. പു​തി​യ ക​ണ​ക്​​ഷ​ൻ കൊ​ടു​ക്കു​ന്ന​തി​ലും അ​റ്റ​കു​റ്റ​പ്പ​ണി​യി​ലും ക​മ്പ​നി നി​ഷ്​​ക​ർ​ഷി​ച്ച​തി​നെ​ക്കാ​ൾ താ​ഴെ​പോ​യാ​ൽ പി​ഴ ഈ​ടാ​ക്കും. ല​ക്ഷ്യ​ത്തി​ന്​ മു​ക​ളി​ലെ​ത്തി​യാ​ൽ പ്ര​തി​ഫ​ലം അ​ധി​ക​മാ​വും. അ​തേ​സ​മ​യം, ക​രാ​റു​കാ​ര​ൻ എ​ങ്ങ​നെ ചെ​യ്യു​ന്നു​വെ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ അ​ധി​കൃ​ത​ർ​ക്ക്​ അ​വ​കാ​ശ​മി​ല്ല.

Loading...
COMMENTS