വി.വി.​ഐ.പി യാത്ര: കടക്കെണിയിലായ എയർ ഇന്ത്യക്ക്​ കിട്ടാനുള്ളത്​ 822 കോടി

07:57 AM
07/02/2020

ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ലാ​യി വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന എ​യ​ർ ഇ​ന്ത്യ​ക്ക്​ വി.​വി.​ഐ.​പി​ക​ൾ യാ​ത്ര​ചെ​യ്​​ത വ​ക​യി​ൽ 2019 ന​വം​ബ​ർ 30 വ​രെ സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള​ത്​ 822 കോ​ടി രൂ​പ. രാ​ഷ്​​ട്ര​പ​തി, ഉ​പ​രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നീ വി.​വി.​ഐ.​പി​ക​ളു​ടെ യാ​ത്ര​ക്ക്​ വി​മാ​നം ന​ൽ​കു​ന്ന​ത്​ എ​യ​ർ ഇ​ന്ത്യ​യാ​ണ്.  വി​വി​ധ ഒ​ഴി​പ്പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​തി​ന്​ ​ 9.67 കോ​ടി​യും വി​ദേ​ശി​ക​ളാ​യ പ്ര​മു​ഖ​ർ സ​ഞ്ച​രി​ച്ച​തി​ന്​ 12.65 കോ​ടി​യും സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ റി​ട്ട. ക​മ്മ​ഡോ​ർ ലോ​കേ​ഷ്​ ബ​ത്ര​ക്ക്​ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ണ്ട്. 

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര​ു​ടെ യാ​ത്ര​ക്ക്​ ടി​ക്ക​റ്റെ​ടു​ത്ത വ​ക​യി​ൽ​ 526.14  കോ​ടി​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ൽ 236.16 കോ​ടി മൂ​ന്ന്​ വ​ർ​ഷ​മാ​യി കി​ട്ടാ​ക്ക​ട​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ടി​ക്ക​റ്റ്​ ന​ൽ​ക​ൽ എ​യ​ർ ഇ​ന്ത്യ നി​ർ​ത്തി​െ​വ​ച്ചി​രി​ക്ക​യാ​ണ്.

സി.​ബി.​ഐ, സാ​മ്പ​ത്തി​ക കു​​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഇ.​ഡി), ആ​ദാ​യ നി​കു​തി വി​ഭാ​ഗം, ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ, സി.​ആ​ർ.​പി.​എ​ഫ്, ത​പാ​ൽ വ​കു​പ്പ്, റി​സ​ർ​വ്​ ബാ​ങ്ക്​ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ടി​ക്ക​റ്റ്​ എ​ടു​ത്ത വ​ക​യി​ൽ പ​ണം കൊ​ടു​ക്കാ​നു​ള്ള​ത്. എ​യ​ർ ഇ​ന്ത്യ 8,556 കോ​ടി ​ ന​ഷ്​​ട​ത്തി​ലാ​ണെ​ന്ന്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം 2019 ഡി​സം​ബ​ർ അ​ഞ്ചി​ന്​ അ​റി​യി​ച്ചി​രു​ന്നു.

Loading...
COMMENTS