മലയാളത്തിൽ 'സ്കിൽ' പഠിപ്പിച്ച യുവസംരംഭകർ വിജയത്തിലേക്ക്
text_fieldsകൊച്ചി: കോവിഡ് പ്രതിസന്ധി കാലത്ത് തെൻറ ആശയത്തെ വിജയകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്. മാതൃഭാഷയില്‍ പരിശീലനം നൽകുന്ന 'അവോധയെന്ന' നൈപുണ്യശേഷി വികസന സംരംഭമാണ് ജോസഫിനെയും സുഹൃത്ത് ബിബിൻരാജിനെയും വിജയത്തിലെത്തിച്ചത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, മെഡിക്കല്‍ കോഡിങ്, ഷെയര്‍ ട്രേഡിങ് തുടങ്ങിയ 14 കോഴ്സുകളാണ് ഇവരുടെ സേവനങ്ങള്‍. പറവൂരില്‍ ജോസഫിെൻറ വീട്ടില്‍ ഒരു ജീവനക്കാരനുമായി കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് ഫ്രീലാന്സേര്ഴ്സ് ഉള്‍പ്പെടെ 1500ഓളം ജീവനക്കാരാണ് ഉള്ളത്. നവസംരംഭമായതിനാല് തന്നെ മാസങ്ങളെടുക്കും ലാഭത്തിലേക്കെത്താന്‍ എന്നായിരുന്നു ധാരണയെങ്കിലും ആദ്യ രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ 10 വിദ്യാർഥികള്‍ അവോധയിലേക്കെത്തി. മൂന്നുമാസം കൊണ്ട് വിദ്യാര്‍ഥികളുടെ എണ്ണം 1000 ആയി.
മലയാളം, തമിഴ് ഭാഷകളിൽ ചിട്ടപ്പെടുത്തിയ വിദഗ്ധ പരിശീലന ക്ലാസുകളാണ് അവോധയെ വ്യത്യസ്തമാക്കുന്നത്. സംശയനിവാരണവും ഇടപെടലുകളും മാതൃഭാഷയില്‍ തന്നെയാണ് നടക്കുന്നത്. ഇേൻറണ്ഷിപ്പും ജോലി കണ്ടെത്തലുമെല്ലാം അവോധ പൂര്‍ത്തിയാക്കും. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ കോയമ്പത്തൂരും അവോധക്ക് മേഖല ഓഫിസുകളുണ്ട്.
ഇതിനിടെ അമേരിക്കന്‍ കമ്പനിയില്‍നിന്ന് അഞ്ച് മില്യണ്‍ യു.എസ് ഡോളറിെൻറ നിക്ഷേപ വാഗ്ദാനമെത്തി. ഇതിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ലാഭകരമായി മുന്നേറിയിരുന്ന ഇറച്ചി കച്ചവടം ഉപേക്ഷിച്ചാണ് ജോസഫ് അവോധയിലേക്കിറങ്ങുന്നത്. ആലുവ യു.സി കോളജിൽ തുടങ്ങിയ സൗഹൃദമാണ് ജോസഫിനെയും ബിബിനെയും ഒരുമിച്ചുള്ള സംരംഭകത്വത്തിലേക്കെത്തിച്ചത്.