ബാങ്ക് അക്കൗണ്ട്​ സമാഹരണം: തപാൽ ജീവനക്കാർ ആശങ്കയിൽ

  • ഒ​രു ജീ​വ​ന​ക്കാ​ര​ൻ 20 പേ​രെ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം 

india-post-payments-bank

തൃ​ശൂ​ർ: ഡി​ജി​റ്റ​ൽ ഇ​ന്ത്യ ശാ​ക്​​തീ​ക​ര​ണ​ത്തി​​െൻറ പേ​രി​ൽ ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​യ്​​മ​െൻറ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ സ​മാ​ഹ​ര​ണ മ​ഹാ​മ​ഹ​വു​മാ​യി ത​പാ​ൽ വ​കു​പ്പ്​. ഇ​തി​​െൻറ ഭാ​ഗ​മാ​യി പോ​സ്​​റ്റ്​ ഓ​ഫി​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ 20 പേ​രെ പോ​സ്​​റ്റ്​ പേ​യ്​​മ​െൻറ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ അം​ഗ​ങ്ങ​ളാ​ക്ക​ണം. ഇൗ ​മാ​സം 19ന്​ ​ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​ത്ര​യും പേ​രെ ചേ​ർ​ക്കാ​നാ​വു​േ​മാ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ. ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത്​ ഒ​രു ദി​വ​സ​ത്തി​ന്​ പ​ക​രം ഈ ​മാ​സം 11 മു​ത​ൽ മ​ഹാ​മ​ഹം ന​ട​ക്കു​ന്ന 19 വ​രെ ഇ​തി​ന​വ​സ​രം ന​ൽ​കി​യി​രു​ന്നു. ആ​ധാ​ർ ന​മ്പ​റും മൊ​ബൈ​ൽ​ഫോ​ൺ ന​മ്പ​റു​മാ​യി എ​ത്തു​ന്ന 10 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും അം​ഗ​ങ്ങ​ളാ​വാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം. 

ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്​​മീ​ർ വ​രെ മു​ഴു​വ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും ​ൈവ​ദ്യു​തി​ബി​ൽ, ടെ​ല​ഫോ​ൺ​ബി​ല്ലു​ക​ൾ, പ​രീ​ക്ഷ​ഫീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇൗ ​അ​ക്കൗ​ണ്ടി​ലൂ​ടെ അ​ട​യ്​​ക്കാ​നാ​വും. സു​ക​ന്യ, പീ​പ്പി​ൾ പ്രൊ​വി​ഡ​ൻ​റ്​​ഫ​ണ്ട്​ എ​ന്നി​വ​യി​ൽ ഓ​ൺ​ലൈ​നാ​യി ഇ​തി​ലൂ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​മാ​വും. സീ​റോ ബാ​ല​ൻ​സ്​ അ​ക്കൗ​ണ്ടാ​െ​ണ​ങ്കി​ലും 1000 രൂ​പ​യാ​ണ്​ ചേ​രാ​നു​ള്ള സം​ഖ്യ. സാ​മ്പ​ത്തി​ക​മാ​ന്ദ്യം മു​റു​ക​വേ ജ​ന​ങ്ങ​ളു​ടെ പ​ക്ക​ൽ പ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ​ക്ക്​​ 20 അ​ക്കൗ​ണ്ടു​ക​ൾ ചേ​ർ​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ. മാ​ത്ര​മ​ല്ല, ഉ​ൾ​നാ​ട​ൻ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​​ 1000 രൂ​പ​യു​ടെ അ​ക്കൗ​ണ്ട്​ ചേ​രാ​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക​ശേ​ഷി കു​റ​വാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. 

എ​ന്നാ​ൽ ത​പാ​ൽ വ​കു​പ്പി​നെ നി​ല​നി​ർ​ത്താ​ൻ ഇ​ത്​ ആ​വ​ശ്യ​മാ​െ​ണ​ന്ന നി​ല​പാ​ടി​ലാ​ണ്​ വ​കു​പ്പ്​. ത​പാ​ൽ വി​ത​ര​ണ​വും ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ട​ങ്ങാ​തെ അ​ക്കൗ​ണ്ട്​ ഒ​റ്റ​ദി​നം കൊ​ണ്ട്​ ചേ​ർ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ഉ​ത്ത​ര​മേ​ഖ​ല ഓ​ഫി​സ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട്​ ആ​റു മു​ത​ൽ ഒ​മ്പ​തു​വ​രെ അ​ക്കൗ​ണ്ട്​ ചേ​ർ​ക്ക​ൽ മ​തി​യെ​ന്ന മ​റ്റൊ​രു ഉ​ത്ത​ര​വും ഇ​റ​ക്കി​യി​ട്ടു​ണ്ട്. വ​രു​മാ​ന വ​ർ​ധ​ന​വി​നെ​തി​ര​െ​ല്ല​ന്നും, പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വി​വി​ധ തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS