കേന്ദ്ര ഒാർഡിനൻസ് പ്രാഥമിക സഹകരണ ബാങ്കുകൾക്ക്​ കുരുക്കാകും 

  • ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ റി​സ​ർ​വ്​​ ബാ​ങ്ക്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധം 

22:49 PM
28/06/2020

പാ​ല​ക്കാ​ട്​: കേ​ന്ദ്ര ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി ഒാ​ർ​ഡി​ന​ൻ​സ്​ കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ന​െ​ട്ട​ല്ലൊ​ടി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്​​​ട്ര​പ​തി ഒ​പ്പി​ട്ട​​തോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​യ ഒാ​ർ​ഡി​ന​ൻ​സ്,​ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ​ക്ക്​ ബാ​ങ്കി​ങ്​ ഇ​ട​പാ​ടു​ക​ൾ വി​ല​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. സം​ഘ​ങ്ങ​ൾ ഇ​നി ബാ​ങ്ക്​ എ​ന്ന​ പേ​ര്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ചെ​ക്ക്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും വി​ല​ക്കു​ണ്ട്. ബാ​ങ്കി​ങ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ റി​സ​ർ​വ്​​ ബാ​ങ്ക്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്.

പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ബാ​ങ്കു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ലൈ​സ​ൻ​സെ​ടു​ക്ക​ണം. കോ​വി​ഡ്​ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​ ഒാ​ർ​ഡി​ന​ൻ​സ്​ കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക്​ ത​ള്ളി​വി​ടും. നി​യ​മ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഇ​ട​പാ​ടു​കാ​രെ അ​ക​റ്റും. വാ​ർ​ഷി​ക പ​ലി​ശ നി​ര​ക്കി​ലെ വ്യ​ത്യാ​സം ഇ​പ്പോ​ൾ ത​ന്നെ ​പ്ര​ശ്​​ന​മാ​ണ്. 

കോ​ർ ബാ​ങ്കി​ങ്, എ.​ടി.​എം ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള നി​ര​വ​ധി പ്രാ​ഥ​മി​ക ബാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്തു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ മൂ​ല​ധ​ന​വും ഇ​ട​പാ​ടു​ക​ളും ന​ട​ത്തു​ന്ന​താ​ണ്​ മി​ക്ക​വ​യും. സം​സ്ഥാ​ന​ത്ത്​ 1608 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണു​ള്ള​ത്. പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്​​പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ്​ (പ്രൈ​മ​റി അ​ഗ്രി​ക​ൾ​ച​ർ ക്രെ​ഡി​റ്റ്​ സൊ​സൈ​റ്റി-​പാ​ക്​​സ്) കേ​ര​ള​ത്തി​ൽ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ക്ക്​ ​ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മം ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. 2012ൽ ​ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​രു​ന്നി​ല്ല. നി​യ​മ​ത്തി​ലെ വ​കു​പ്പ്​ മൂ​ന്നി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നാ​ണ്​ പു​തി​യ ഒാ​ർ​ഡി​ന​ൻ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ ബാ​ങ്കി​ങ്​ ഇ​ട​പാ​ടു​ക​ൾ വി​ല​ക്കി​യ​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ്​ യോ​ഗം വി​ളി​ച്ചു 

പാ​ല​ക്കാ​ട്​: ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ​ക്കു​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ  സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ന്ന​ത​യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന ​േയാ​ഗ​ത്തി​ൽ സ​ഹ​ക​ര​ണ ​സെ​ക്ര​ട്ട​റി, സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്​​ട്രാ​ർ, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​െ​ങ്ക​ടു​ക്കും. 
 

Loading...
COMMENTS