ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കും വി​ര​മി​ച്ച​വ​ർ​ക്കും ‘എ​ൽ.​ഐ.​സി കു​രു​ക്ക്​’ 

  • പ്രീ​മി​യം തു​ക അ​ട​ക്കാ​തെ ഉ​രു​ണ്ടു​ക​ളി​ച്ച്​ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്

തൃ​ശൂ​ർ: ജ​നു​വ​രി​യി​ൽ കൂ​ട്ട​ത്തോ​ടെ സ്വ​യം വി​ര​മി​ച്ച​വ​രെ​യും (വി.​ആ​ർ.​എ​സ്) നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ​യും കു​രു​ക്കി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ പി​ടി​ച്ച എ​ൽ.​ഐ.​സി​ പോ​ളി​സി​യു​ടെ (ഗ്രൂ​പ്​​ സേ​വി​ങ്​ ലി​ങ്ക്​​ഡ്​ ഇ​ൻ​ഷു​റ​ൻ​സ്​ സ്​​കീം) പ്രീ​മി​യം തു​ക അ​ട​ക്കാ​ത്ത​തി​നാ​ൽ ​സ്വ​യം വി​ര​മി​ച്ച ഭൂ​രി​ഭാ​ഗ​ത്തി​നും പോ​ളി​സി പ്ര​കാ​ര​മു​ള്ള തു​ക കി​ട്ടി​യി​ല്ല. 

നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രാ​വ​​​ട്ടെ പോ​ളി​സി റ​ദ്ദാ​കാ​തി​രി​ക്കാ​ൻ കൈ​യി​ൽ​നി​ന്ന്​ പ​ണ​മ​ട​ക്കു​ക​യോ മു​ട​ക്കം വ​രു​ത്തി​യ പ്രീ​മി​യ​ത്തി​​െൻറ പ​ലി​ശ ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം നേ​രി​ടു​ക​യോ ആ​ണ്. ഇ​തി​ന്​ ഉ​ത്ത​ര​വാ​ദി​ത്തം കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സി​ന്​ മാ​ത്ര​മാ​ണെ​ന്നി​രി​ക്കെ തു​ക അ​ട​ക്കാ​തി​രു​ന്ന​തെ​ന്തെ​ന്ന്​ ഉ​ട​ൻ ബോ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കി​ൾ ഓ​ഫി​സു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സി​നോ​ട്​ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ബാ​ങ്ക്​-​സൊ​സൈ​റ്റി വാ​യ്​​പ, എ​ൽ.​ഐ.​സി പ്രീ​മി​യം എ​ന്നി​വ​യി​ലേ​ക്ക്​ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ പി​ടി​ക്കു​ന്ന തു​ക, ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​റ​ച്ചു​കാ​ല​മാ​യി അ​ട​ക്കാ​റി​ല്ല. ഇ​ത്​ പ​ല​രു​ടെ​യും പോ​ളി​സി റ​ദ്ദാ​കാ​നും ചി​കി​ത്സാ ആ​നു​കൂ​ല്യം മു​ട​ങ്ങാ​നും ഇ​ട​യാ​ക്കി.

കു​റെ ജീ​വ​ന​ക്കാ​ർ കൈ​യി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത​ട​ച്ച്​ പോ​ളി​സി നി​ല​നി​ർ​ത്തി. ഈ ​തു​ക ​ബി.​എ​സ്.​എ​ൻ.​എ​ൽ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ അ​ട​ക്കു​ന്ന മു​റ​ക്ക്​ തി​രി​ച്ചു​ന​ൽ​കാ​മെ​ന്ന്​ സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ട്​​ എ​ൽ.​ഐ.​സി​യി​ൽ​നി​ന്ന്​ ഉ​റ​പ്പ്​ വാ​ങ്ങി​യി​രു​ന്നു. പ്രീ​മി​യ​മോ മു​ട​ങ്ങി​യ​തി​​െൻറ പ​ലി​ശ​യോ അ​ട​ക്കാ​ത്ത​തി​​െൻറ പേ​രി​ൽ തു​ട​ർ​ന്നു​ള്ള പ്രീ​മി​യം തു​ക സ്വീ​ക​രി​ക്കാ​നും എ​ൽ.​ഐ.​സി വി​സ​മ്മ​തി​ക്കു​ന്നു.

ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത്​ വി.​ആ​ർ.​എ​സി​ൽ പു​റ​ത്തു​പോ​യ 80,000ഓ​ളം പേ​രാ​ണ്. പ്രീ​മി​യ​വും പ​ലി​ശ​യും അ​ട​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ പോ​ളി​സി ക്ലെ​യിം എ​ൽ.​ഐ.​സി തീ​ർ​പ്പാ​ക്കു​ന്നി​ല്ല. ആ​ക്ഷേ​പം ശ​ക്ത​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്​​ച കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ എ​ല്ലാ സ​ർ​ക്കി​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്കും മു​ട​ങ്ങി​യ​തി​​െൻറ കാ​ര​ണ​വും മ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ളും ​ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്തെ​ഴു​തി.

ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​തെ പ​ണ​മ​ട​ക്കാ​ത്ത​തി​​െൻറ കാ​ര​ണം തേ​ടു​ക​യെ​ന്ന വി​ചി​ത്ര ന​ട​പ​ടി​യാ​ണ്​ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ കേ​ര​ള സ​ർ​ക്കി​ൾ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. 

Loading...
COMMENTS