പാകിസ്താനിൽ പണപ്പെരുപ്പം 58 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഇസ്‍ലാമാബാദ്: പാകിസ്താനിലെ പണപ്പെരുപ്പം 58 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പണപ്പെരുപ്പം ഈ വർഷം ഫെബ്രുവരിയിൽ 31.6 ശതമാനത്തിലെത്തി. സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

1965നു ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്രയേറെ ഉയരത്തിൽ എത്തുന്നത്. വരും മാസങ്ങളിലും രാജ്യത്ത് പണപ്പെരുപ്പം വർധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 12.2 ശതമാനമായിരുന്നു പണപ്പെരുപ്പം.

പണപ്പെരുപ്പത്തെ തുടർന്ന് യാത്ര ചെലവ്, ഭക്ഷ്യ വസ്തുക്കൾ, ആൽക്കഹോളിക് അല്ലാത്ത ബീവറേജുകൾ, ആൽഹോളിക് ബീററേജുകൾ, പുകയില വസ്തുക്കൾ എന്നിവയുടെ വിലയും ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പു. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വിലക്കയറ്റം 4.3 ശതമാനം അധികം വർധിച്ചിരുന്നു. യു.എസ് ഡോളറിനെതിരെ പാകിസ്താൻ രൂപയും കിതക്കുകയാണ്. രാജ്യത്ത് സ്വർണ വിലയും കുതിക്കുകയാണ്.

Tags:    
News Summary - Pakistan's inflation at 58 year high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.