കര്‍ബലയില്‍ സ്ഫോടനം: 80 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: തെക്കന്‍ ബഗ്ദാദിലെ കര്‍ബലക്കടുത്ത് ബോംബ് സ്ഫോടനത്തില്‍ 80 ശിയാ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. കര്‍ബലയിലെ ശിയാ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഇറാഖിലെ അല്‍ഹിലാ പ്രദേശത്തെ റെസ്റ്റാറന്‍റിനും പെട്രോള്‍ സ്റ്റേഷനും സമീപമാണ് സ്ഫോടനമുണ്ടായത്.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 80ലേറെ പേര്‍ കൊല്ലപ്പെട്ടതായി അവര്‍ അവകാശപ്പെട്ടു.അപകടം നടക്കുമ്പോള്‍ തീര്‍ഥാടകരെകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു റോഡ്.  പരിക്കേറ്റവരുടെ എണ്ണം ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട് . മരിച്ചവരില്‍ കൂടുതലും ഇറാന്‍ പൗരന്മാരാണ്.

സംഭവം നടക്കുമ്പോള്‍ തീര്‍ഥാടകരെ കയറ്റിയ ഏഴു ബസുകളും  പെട്രോള്‍ സ്റ്റേഷനു സമീപമുണ്ടായിരുന്നു. ബഗ്ദാദിനും ബസ്റക്കും ഇടയിലുള്ള പ്രധാന പാതയാണ് പെട്രോള്‍സ്റ്റേഷന്‍. സ്ഫോടനത്തെ തുടര്‍ന്ന് 25,000 സൈനികരെ മേഖലയില്‍ വിന്യസിച്ചു. കര്‍ബലയിലെ ശിയാ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രതിവര്‍ഷം രണ്ടു കോടി ആളുകള്‍ സന്ദര്‍ശനത്തിനത്തൊറുണ്ട്.

മക്കക്കും മദീനക്കും ശേഷം വിവിധ രാജ്യങ്ങളിലെ ശിയാമുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ് ഇത്.  ഇമാം ഹുസൈന്‍െറ അന്ത്യവിശ്രമസ്ഥലവും ഇവിടെയാണ്. മേഖലയില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് ഇറാഖി സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    
News Summary - iraq blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.