അല്‍ജസീറക്ക് 20ാം പിറന്നാള്‍

ദോഹ: ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ശൃംഖലയായ അല്‍ജസീറ 20ാം വാര്‍ഷികം ആഘോഷിക്കുന്നു. 1996 നവംബര്‍ ഒന്നിനാണ് ദോഹയില്‍നിന്ന് അറബി ഭാഷയിലുള്ള സാറ്റലൈറ്റ് ചാനലിന് ആരംഭംകുറിച്ചത്. അതിനുശേഷം അതിന്‍െറ വ്യാപ്തി മാധ്യമമേഖലയിലെ വിവിധ തലങ്ങളിലേക്ക് വികസിച്ചു.

വിവിധ ഭാഷകളിലുള്ള ഇന്‍റര്‍നെറ്റ്, ന്യൂസ് എഡിഷനുകളും ഇതോടൊപ്പം നിലവില്‍വന്നു. വാര്‍ത്താചാനല്‍ എന്ന നിലയില്‍ പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും തങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിച്ചതായി അല്‍ജസീറ അവകാശപ്പെടുന്നു.

ലോകത്തുടനീളമുള്ള ശബ്ദമില്ലാത്ത ജനതക്കുവേണ്ടിയാണ് 20 വര്‍ഷമായി തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അറിവിനും ആവിഷ്കാരത്തിനുമായുള്ള അവരുടെ അവകാശത്തിനുവേണ്ടി നിലകൊണ്ടതായും അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്‍െറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമിര്‍ അല്‍ഥാനി പറഞ്ഞു.

 

Tags:    
News Summary - Al-Jazeera-Al-Jazeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.