ഹ്യൂസ്റ്റന്‍: ടെക്സസില്‍ തീപിടിത്തത്തില്‍ നശിച്ച പള്ളി പുനര്‍നിര്‍മിക്കാന്‍ അമേരിക്കക്കാര്‍ 7,80,000ത്തിലേറെ ഡോളര്‍ സംഭാവന നല്‍കി. ടെക്സസില്‍നിന്നടക്കം ഓണ്‍ലൈന്‍ വഴിയായി ലഭിച്ച സഹായം അമേരിക്കന്‍ ജനതയുടെ മതസൗഹാര്‍ദത്തിന്‍െറ വേറിട്ട മുഖമായി. വിക്ടോറിയയിലെ ഇസ്ലാമിക് സെന്‍റര്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അഗ്നിക്കിരയായത്. തുടര്‍ന്ന് ഫണ്ട് ശേഖരണത്തിനായി gofundme.com എന്ന പേരില്‍ പേജ് ആരംഭിച്ചിരുന്നു. നശിപ്പിച്ച പള്ളിക്കു പകരം പ്രാര്‍ഥനക്കായി ക്രിസ്ത്യന്‍- ജൂത ആരാധനാലയങ്ങളില്‍ മുസ്ലിംകള്‍ക്ക് സൗകര്യം ഒരുക്കിയത് വാര്‍ത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.