വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ മുസ്ലിം പള്ളിക്ക് അജ്ഞാതന്‍ തീവെച്ചു. ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബില്‍ ആക്രമണം നടത്തിയ ഉമര്‍ മതീന്‍ പ്രാര്‍ഥനക്ക് എത്തിയിരുന്ന പള്ളിയാണിത്.
ഈദുല്‍ അദ്ഹ ആഘോഷ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പ് ഞായറാഴ്ച അര്‍ധരാത്രിയാണ് തീവെപ്പ് നടന്നത്. കേസില്‍ വിദ്വേഷക്കുറ്റം ചുമത്തിയേക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മോട്ടോര്‍ സൈക്കിളില്‍ ഒരാള്‍ പള്ളിയിലത്തെി തീവെക്കുന്നതായി തൊട്ടടുത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മണിക്കൂറുകളെടുത്താണ് തീയണക്കാനായത്. പള്ളി ആക്രമണം പേടിപ്പെടുത്തുന്നതായി നടത്തിപ്പുകാരായ ഇസ്ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ പറഞ്ഞു. പള്ളിയുടെ കേടുപാടുകള്‍ തീര്‍ത്ത് ഉടന്‍ തുറക്കുമെന്നും അവര്‍ അറിയിച്ചു. നൂറിലധികം വിശ്വാസികള്‍ പ്രാര്‍ഥനക്കത്തെുന്ന പള്ളിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.