ടെക്സസ്: ഹിന്ദുവിരുദ്ധ ചിഹ്നം പ്രദര്‍ശിപ്പിച്ച പാകിസ്താന്‍-അമേരിക്കന്‍ ഉടമസ്ഥന്‍െറ ഭക്ഷണശാല പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടി. മുഹമ്മദ് ദര്‍ എന്ന 65കാരനാണ് തന്‍െറ ബിസിനസ് വില്‍ക്കാന്‍ നിര്‍ബന്ധിതനായത്. ഡെയറി ക്വീന്‍ കോര്‍പറേഷന് കീഴിലുള്ള കെമ മേഖലയിലെ ഭക്ഷണശാല നടത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ആറു മാസമായി ഹിന്ദുമതത്തിനെതിരെ ചിഹ്നങ്ങളും സന്ദേശങ്ങളും എഴുതി ഭക്ഷണശാലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വരുകയായിരുന്നു ദര്‍. വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയതോടെ പുതിയൊരു ഫ്രാഞ്ചൈസിക്ക് കീഴിലേക്ക് ഭക്ഷണശാല മാറ്റുകയും മുന്‍ ഉടമ സ്ഥാപിച്ച ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി ഡെയറി ക്വീന്‍ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു.
ഗ്രേറ്റര്‍ ഹ്യൂസ്റ്റനിലെ ഹിന്ദുക്കളും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ഡൈവേഴ്സിറ്റി യു.എസ്.എയും നടപടി സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് അംഗമായ ഇന്ത്യന്‍ വംശജ തുളസി ഗബ്ബാഡും പ്രതിഷേധിച്ച സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.