ഐപാഡുകള്‍ മൂന്നെണ്ണം, ഏത് വാങ്ങും? 

ഐപാഡ് പ്രോ, ഐപാഡ് മിനി 4, ഐപാഡ് എയര്‍ 2. ഇപ്പോള്‍ വിപണിയില്‍ ഈ മൂന്ന് ഐപാഡുകളാണ് മുന്‍നിരയിലുള്ളത്. ഒരേപോലെയുള്ള സവിശേഷതകളുമായി വിപണിയില്‍ ഐപാഡുകള്‍ ഇങ്ങനെ നിരക്കുമ്പോള്‍ ഏതു വാങ്ങണമെന്ന് ആശങ്കയുണ്ടാവുക സ്വഭാവികം. ഐപാഡ് ആദ്യമായി ഇറങ്ങിയ 2010 മുതല്‍ ടാബ്ലറ്റ് രംഗത്ത് മുമ്പന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ- ഐപാഡ്. സ്റ്റൈലസ് എന്ന പേനയുമായി ആളെ കൈയിലെടുത്ത സാംസങ് നോട്ടിന്‍െറ പാത പിന്തുടര്‍ന്ന് ആപ്പിള്‍ പെന്നുമായി ഈവര്‍ഷം എത്തിയ ഐപാഡ് പ്രോയും ആരെയും നിരാശപ്പെടുത്തുന്നില്ല. പല രീതിയില്‍ എഴുതാന്‍ കഴിയുന്ന ആപ്പിള്‍ പെന്‍ എവിടെ? വിരലിന് പകരമായി മാത്രം ഉപയോഗിക്കാവുന്ന സ്റ്റൈലസെവിടെ? പുതുതായി ഇറങ്ങിയതാണ് വേണ്ടതെങ്കില്‍ ഐപാഡ് പ്രോ തെരഞ്ഞെടുക്കാം. മൂന്നെണ്ണത്തിലും കരുത്തും മികവും കൂടിയത് ഇതാണ്. നവംബറിലേ വിപണിയിലത്തെൂ എന്ന് മാത്രം. ഇനി കുഞ്ഞന്‍ ടാബാണ് നോട്ടമെങ്കില്‍ ഐപാഡ് മിനി 4 വീട്ടില്‍ കൊണ്ടുപോകാം. കീശക്കൊതുങ്ങുന്ന കൈയിലൊതുങ്ങുന്ന ഐപാഡ് ആണ് മനസിലെങ്കില്‍ അല്‍പം പഴയ ഐപാഡ് എയര്‍ 2 കണ്ണടച്ചെടുക്കാം. സവിശേഷതകള്‍ നോക്കി ഏതാണ് വേണ്ടതെന്ന് ഉറപ്പിക്കാന്‍ ഇതാ ഒരവസരം കൂടി. 

 

ഐപാഡ് എയര്‍ 2 
ഒരുവര്‍ഷം മുമ്പിറങ്ങിയ ഐപാഡ് എയര്‍ 2 പ്രോയേക്കാള്‍ ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായതിനാല്‍ കൊണ്ടുനടക്കാന്‍ എളുപ്പമാണ്. നല്‍കുന്ന വിലക്ക് തക്ക മൂല്യമുണ്ട്. 
വൈ ഫൈ മാത്രമുള്ള ഐപാഡ് എയര്‍ 2- 16 ജി.ബിക്ക് 35,900, 64 ജി.ബിക്ക് 42,900, 128 ജി.ബിക്ക് 49,900, വൈ ഫൈയും സിമ്മുമിടാവുന്ന മോഡലിന്  16 ജി.ബിക്ക് 45,900, 64 ജി.ബിക്ക് 52,900, 128 ജി.ബിക്ക് 59,900 എന്നിങ്ങനെയാണ് വില. വൈ ഫൈ മാത്രമുള്ളതിന് 437 ഗ്രാമും സിമ്മിടാവുന്നതിന് 444 ഗ്രാമുമാണ് ഭാരം. 2048x1536 പിക്സല്‍ 9.7 ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 264 പിക്സല്‍ വ്യക്തത,  64 ബിറ്റ് എ8എക്സ് പ്രോസസര്‍, എം8 മോഷന്‍ സഹ പ്രോസസര്‍, ഐഒഎസ് 9 ഒ.എസ്, എട്ട് മെഗാപിക്സല്‍ 1080 പി പിന്‍കാമറ, 1.2 മെഗാപിക്സല്‍ എച്ച്.ഡി മുന്‍കാമറ, വിരലടയാള സെന്‍സര്‍, ബ്ളൂടൂത്ത് 4.2, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന 27.3 വാട്ട് അവര്‍ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

ഐപാഡ് മിനി 4
ഐപാഡ് മിനി 3യേക്കാള്‍ എന്തുകൊണ്ടും മികച്ചതാണിത്. ചെറിയ ടാബ് എന്ന സ്വപ്നമുള്ളവര്‍ക്ക് കൈക്കലാക്കാന്‍ പറ്റിയ ടാബാണ്. ഐപാഡ് എയര്‍2 നല്‍കുന്ന കാര്യക്ഷമതയും പ്രവര്‍ത്തനമേന്മയുമാണ് ഐപാഡ് മിനി 4 നല്‍കുന്നത്. എന്നാല്‍ ഡിസ്പ്ളേ വലിപ്പം കുറവാണ്.  ഐപാഡ് എയര്‍ 2വിന് 444 ഗ്രാം ഭാരമുള്ളപ്പോള്‍ ഐപാഡ് മിനി 4ന് 299 ഗ്രാമാണ് ഭാരം. ഐപാഡ് മിനി 4ല്‍ 2048x1536 പിക്സല്‍ 7.9 ഇഞ്ച് റെറ്റിന ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 326 പിക്സല്‍ വ്യക്തത, ഐഒഎസ് 9 ആണ് ഒ.എസ്, 64 ബിറ്റ് 1.5 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ ആപ്പിള്‍ എ8 പ്രോസസര്‍, എം8 മോഷന്‍ സഹ പ്രോസസര്‍, രണ്ട് ജി.ബി റാം, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, ഫോര്‍ജി എല്‍ടിഇ പിന്തുണ, എട്ട് മെഗാപിക്സല്‍ 1080 പി പിന്‍കാമറ, 1.2 മെഗാപിക്സല്‍ എച്ച്.ഡി മുന്‍കാമറ, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന 5124 എം.എ.എച്ച് ബാറ്ററി, വൈ ഫൈ മാത്രമുള്ളതിന് 299 ഗ്രാമും സിമ്മിടാവുന്നതിന് 304 ഗ്രാമും ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

ഐപാഡ് പ്രോ
ഐപാഡ് എയര്‍ 2വിനേക്കാള്‍ രണ്ടുമടങ്ങ് മെമ്മറി ശേഷിയുള്ളതും മുന്‍ഗാമികളേക്കാള്‍ സവിശേഷതകളില്‍ മുമ്പനുമാണ് ഈയിടെ പുറത്തിറങ്ങിയ ഐപാഡ് പ്രോ. കഴിഞ്ഞവര്‍ഷമിറങ്ങിയ ലാപ്ടോപുകളേക്കാള്‍ 80 ശതമാനം കരുത്തുള്ളതാണ് ഇതിന്‍െറ പ്രോസസര്‍. സ്ക്രീന്‍ വലിപ്പത്തിലും ഭാരത്തിലും രണ്ടിലും മികച്ചതാണ്. 
ഐപാഡ് പ്രോയില്‍ 12.9 ഇഞ്ച് 2732x2048 പിക്സല്‍ റസലൂഷന്‍ സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 264 പിക്സലാണ് വ്യക്തത. 6.9 മില്ലീമീറ്ററാണ് കനം. ഐപാഡ് എയര്‍ രണ്ടിലേക്കാള്‍ 1.8 മടങ്ങ് വേഗമുള്ള ആപ്പിളിന്‍െറ മൂന്നാം തലമുറ 64 ബിറ്റ് എ9എക്സ് പ്രോസസറും എം9 മോഷന്‍ പ്രോസസറുമുണ്ട്. രണ്ട് ജി.ബിയാണ് റാം. ഐഒഎസ് 9 ആണ് ഒ.എസ്.  10 മണിക്കൂര്‍ നില്‍ക്കുന്ന 38.5 Wh ബാറ്ററിയാണ്. പിടിക്കുന്ന വശത്തിനനുസരിച്ച് (വലത്തും ഇടത്തും) ശബ്ദം ക്രമീകരിക്കുന്ന നാല് സ്പീക്കറുകളുണ്ട്. ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍, എട്ട് മെഗാപിക്സലുള്ള പിന്‍കാമറ, എച്ച്.ഡി റെക്കോര്‍ഡിങ്ങുള്ള 1.2 മെഗാപിക്സല്‍ മുന്‍കാമറ, 713 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജി.പി.എസ് എന്നിവയുണ്ട്. കീബോര്‍ഡ് ഘടിപ്പിക്കാന്‍ ഐപാഡ് പ്രോയില്‍ മാഗ്നറ്റിക് കണക്ടറുണ്ട്. വരയ്ക്കാനും എഴുതാനും കഴിയുന്ന സ്മാര്‍ട്ട് പേനയായ ആപ്പിള്‍ പെന്‍സിലും ഒപ്പം ലഭിക്കും. 32 ജി.ബി വൈ ഫൈ മോഡലിന് 799 ഡോളറും 128 ജി.ബി വൈ ഫൈക്ക് 949 ഡോളറും സിമ്മിടാവുന്ന 128 ജി.ബി ഫോര്‍ജി എല്‍ടിഇ മോഡലിന് 1079 ഡോളറുമാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.