ആപ്പ്ള്‍ പുതിയ ഐ ഫോണ്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ആപ്പ്ളിന്‍െറ ഏറ്റവും പുതിയ ഐ ഫോണായ എസ്.ഇ സീരീസ് ഏപ്രില്‍ ആദ്യം ഇന്ത്യയില്‍ ലഭ്യമാകും. 30,000 രൂപയാണ് വില. കാലിഫോര്‍ണിയയിലെ ആപ്പ്ള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഏറെ നാളായി കാത്തിരുന്ന ‘ന്യൂ ജെന്‍’ ഉല്‍പന്നത്തിന്‍െറ പ്രഖ്യാപനം നടത്തിയത്. താരതമ്യേന ചെറുതും വിലകുറഞ്ഞതുമായ പുതിയ ഫോണ്‍ പുതുതലമുറ ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ഒരുക്കുന്നത്. പുതിയ നാല് ഇഞ്ച് സ്ക്രീന്‍, 16 ജി.ബി മോഡലിനെ ഏറ്റവും കരുത്തുറ്റത് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഇതോടൊപ്പം, 9.7 ഇഞ്ച് വലുപ്പമുള്ള ഐ പാഡും പുറത്തിറക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.