രണ്ട് ടി.ബി മെമ്മറി കാര്‍ഡിടാവുന്ന ‘എച്ച്.ടി.സി വണ്‍ എംഇ’

ഈമാസം ആദ്യം ചൈനയില്‍ ഇറക്കിയ മുന്‍നിര സ്മാര്‍ട്ട്ഫോണുമായി ഇന്ത്യക്കാരെ തേടി എത്തുകയാണ് തയ്വാന്‍ കമ്പനി എച്ച്.ടി.സി. ‘എച്ച്.ടി.സി വണ്‍ എംഇ ഡ്യുവല്‍ സിം’ എന്ന ഇതിന് 40, 500 രൂപയാണ് വില. ഗ്രേ, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. ഫൂള്‍ എച്ച്.ഡിയേക്കാള്‍ വ്യക്തതയുള്ള 1440X2560 പിക്സല്‍ 5.2 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീനാണ്.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, രണ്ട് ടെറാബൈറ്റ് വരെ മെമ്മറി കാര്‍ഡിടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 2.2 ജിഗാഹെര്‍ട്സ് എട്ടു കോര്‍ 64 ബിറ്റ് മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസര്‍, മൂന്ന് ജി.ബി റാം, 20 മെഗാപിക്സല്‍ പിന്‍ കാമറ, നാല് അള്‍ട്രാ പിക്സലുള്ള മുന്‍ കാമറ, വിരലടയാള സ്കാനര്‍, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എന്‍എഫ്സി, ഡോള്‍ബിയുള്ള ഇരട്ട മുന്‍ സ്പീക്കറുകള്‍, 155 ഗ്രാം ഭാരം, ത്രീജിയില്‍ 23.3 മണിക്കൂര്‍ നില്‍ക്കുന്ന 2840 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.