ഇന്ത്യയില്‍ മുന്‍നിരയിലത്തൊന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് ചൈനീസ് കമ്പനി ലെനോവോ. സ്മാര്‍ട്ട്ഫോണുകള്‍ തുരുതുരാ ഇറക്കുന്നുമുണ്ട്. എന്തായാലും ഈയിടെയായി ജനമനസില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് ലെനോവോക്ക്. പതിനായിരത്തില്‍ താഴെ വിലയും ഇന്ത്യയിലെ ഫോര്‍ജി ബാന്‍ഡുകളുടെ പിന്തുണയുമുള്ള ‘കെത്രീ നോട്ട്’ഫാബ്ലറ്റുമായി ലെനോവോ എത്തി. 9,999 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ജൂലൈ എട്ടിനാണ് ആദ്യ ഫ്ളാഷ് സെയില്‍. ഇതിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.
1080x1920 പിക്സല്‍ അഞ്ചര ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, ഇരട്ട സിം, 64 ബിറ്റ് 1.7 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളുടൂത്ത്, ജി.പി.എസ്, 150 ഗ്രാം ഭാരം, വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങള്‍, ടുജിയില്‍ 39 മണിക്കൂര്‍ നില്‍ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. മാര്‍ച്ചില്‍ ചൈനയില്‍ ഇറങ്ങിയ കെത്രീ നോട്ട് ഇപ്പോഴാണ് ഇന്ത്യയില്‍ എത്തുന്നത്. അടുത്തിടെ ഇന്ത്യയില്‍ എത്തിയ മറ്റൊരു ചൈനീസ് കമ്പനിയായ മെയ്സുവിന്‍െറ എംവണ്‍ നോട്ടിന്‍െറ അതേ സവിശേഷതകളാണ് കെത്രീ നോട്ടിനും. പക്ഷെ എംവണ്‍ നോട്ടിന് വില അല്‍പം കൂടും, 11, 999 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.