എക്സ്പീരിയ സെഡ് ത്രീ പ്ളസുമായി സോണി

രണ്ട് മുന്‍നിര ഫോണുകള്‍ വര്‍ഷംതോറും ഇറക്കിയിരുന്ന സോണി ഇപ്പോള്‍ ഒന്നായി കുറച്ചിരിക്കുന്നു. വിപണിയിലും സോണിയുടെ നില അത്ര പന്തിയല്ല. മറ്റൊന്നുമല്ല ആളുകളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ‘സോണി എക്സ്പീരിയ സെഡ് ത്രീ പ്ളസ്’ എന്നാണ് പുതിയ മുന്‍നിര സ്മാര്‍ട്ട്ഫോണിന്‍െറ പേര്. 55, 990 രൂപയാണ് വില. അക്വാ ഗ്രീന്‍, ബ്ളാക്ക്, കോപ്പര്‍, വെള്ള നിറങ്ങളില്‍ ലഭിക്കും. നേരത്തെ ഇറങ്ങിയ സെഡ് ത്രീയില്‍ നിന്ന് ചില വ്യത്യാസങ്ങളേയുള്ളൂ. ഭാരവും കനവും കുറഞ്ഞു. പ്രോസസര്‍ മാറി എന്നിവയാണവ. ഏപ്രിലില്‍ ജപ്പാനില്‍ മാത്രം ഇറക്കിയ സെഡ് ഫോറിന് സമാനമാണ് സെഡ് ത്രീ പ്ളസ്. അലൂമിനിയം ലോഹ ശരീരമാണ്.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 64 ബിറ്റ് എട്ടുകോര്‍ (1.5 ജിഗാഹെര്‍ട്സ് + രണ്ട് ജിഗാഹെര്‍ട്സ് ) ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, മൂന്ന് ജി.ബി റാം, 5.2 ഇഞ്ച് 1080x1920 പിക്സല്‍ ഫൂള്‍ എച്ച്ഡി ട്രിലുമിനസ് ഡിസ്പ്ളേ, അഡ്രീനോ 430 ഗ്രാഫിക്സ്, സെഡ് ത്രീയില്‍ കണ്ട പള്‍സ്ഡ് എല്‍ഇഡി ഫ്ളാഷുള്ള 20.7 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍ക്യാമറ, 128 ജി.ബി വരെ കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒറ്റ നാനോ സിം, ത്രീജി, ഫോര്‍ജി എല്‍ടിഇ, എന്‍.എഫ്സി, ബ്ളൂടൂത്ത്, വൈ ഫൈ, ജിപിഎസ്, മുക്കാല്‍ മണിക്കൂറില്‍ ചാര്‍ജാവുന്ന 2930 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.