?????? ?????????? ????????????? ???????????? ????????????? ?????????? ????????????? ??????????? ?????????????

നാഗ്ജി ഫുട്ബാള്‍: മൈതാനങ്ങള്‍ ഒരുങ്ങുന്നു

കോഴിക്കോട്: നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്ന നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റിനായി കോര്‍പറേഷന്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച് തുടങ്ങി. ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന മത്സരത്തിന് മുന്നോടിയായി ഇ.എം.എസ് മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ പുല്‍തകിട് നവീകരണം ദ്രുതഗതിയിലാണ്. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ തീരുമാനം. ഇതോടൊപ്പം അന്തര്‍ദേശീയ താരങ്ങള്‍ക്ക് പരിശീലനത്തിനായി നാല് സ്റ്റേഡിയങ്ങളുടെ നവീകരണവും പുരോഗമിക്കുന്നു. ഫാറൂഖ് കോളജ് ഫാറൂഖ് എച്ച്.എസ്.എസ് ഗ്രൗണ്ട്, ദേവഗിരി സെന്‍റ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, മെഡിക്കല്‍ കോളജ് സെക്കന്‍ഡ് ഗ്രൗണ്ട്, കല്ലായി ഗണപത് എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവയാണ് 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലും പുതുക്കിപ്പണിയുന്നത്. ആവശ്യമെങ്കില്‍ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടും പരിശീലനത്തിനായി ഉപയോഗിച്ചേക്കും.

ഗ്രൗണ്ടുകളുടെ നിര്‍മാണം 31നുള്ളില്‍ പൂര്‍ത്തിയാകും. ഫെബ്രുവരി അഞ്ചുമുതല്‍ 21 വരെയാണ് ഇന്ത്യയുടെ ഐ ലീഗ് ടീമും ഏഴു വിദേശ ടീമുകളും പങ്കെടുക്കുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്. ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മുണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് എല്‍.എല്‍.പിയുമാണ് സംഘാടകര്‍. വെള്ളിയാഴ്ച ടൂര്‍ണമെന്‍റിന്‍െറ സംഘാടക സമിതി രൂപവത്കരിക്കും. ബ്രാന്‍ഡ് അംബാസഡറും മുഖ്യാതിഥിയുമായ ബ്രസീല്‍താരം റൊണാള്‍ഡീന്യോയുടെ കേരള സന്ദര്‍ശനത്തിന്‍െറ തീയതി അടക്കമുള്ള വിവരവും ഇന്നറിയുമെന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

അര്‍ജന്‍റീന ഉള്‍പ്പെടെ യൂറോപ്പില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമുള്ള ഏഴ് ടീമുകളും ഒരു ഇന്ത്യന്‍ ക്ളബുമാണ് മാറ്റുരക്കുക. അര്‍ജന്‍റീനയുടെ 23 വയസ്സിന് താഴെയുള്ളവരുടെ ദേശീയ ടീം, ഇംഗ്ളീഷ് ടീമായ വാറ്റ്ഫോഡ് എഫ്.സി, സ്പാനിഷ് ക്ളബ് ലെവാന്‍റ യു.ഡി, ബ്രസീലിയന്‍ ടീം ക്ളബ് അറ്റ്ലറ്റികോ പാരനയിന്‍സ്, ജര്‍മന്‍ ക്ളബായ ടി.എസ്.വി 1860 മ്യൂണിക്, റുമേനിയയില്‍നിന്നുള്ള റാപിഡ് ബുകാറ), ജര്‍മനിയുടെ ഹെര്‍ത്ത ബി.എസ്.സി എന്നിവയാണ് ടീമുകള്‍. ഫെബ്രുവരി ഒന്നുമുതല്‍ ടീമുകള്‍ എത്തിത്തുടങ്ങും. കടവ് റിസോര്‍ട്ട്, റാവിസ് ഹോട്ടല്‍, ഗേറ്റ്വേ ഹോട്ടല്‍ എന്നിവയാണ് ടീമുകള്‍ക്കായി ബുക് ചെയ്തത്.

രണ്ടുമുതല്‍ പരിശീലനം തുടങ്ങും. മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശം ടിക്കറ്റ് വഴിയായിരിക്കും. ചാമ്പ്യന്മാര്‍ക്ക് 20 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനം. ഇതുകൂടാതെ ഒട്ടേറെ വ്യക്തിഗത സമ്മാനങ്ങളുമുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.