ലോഡ്സ്: മൂന്നാമത്തെ മത്സരം സമനിലയിലായതോടെ ഇംഗ്ളണ്ട്-ശ്രീലങ്ക ടെസ്റ്റ് പരമ്പര 2-0ത്തിന് ഇംഗ്ളണ്ടിന് സ്വന്തമായി. ആദ്യ രണ്ടു ടെസ്റ്റും അമ്പേ പരാജയപ്പെട്ട ശ്രീലങ്കയെ മൂന്നാം ടെസ്റ്റില്‍ രക്ഷിച്ചത് കാലാവസ്ഥയാണ്. മഴ കാരണം അഞ്ചാം ദിവസം വെറും 12.2 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ. ജയിക്കാന്‍ 362 റണ്‍സ് ലക്ഷ്യവുമായി രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 24.2 ഓവറില്‍ 78 റണ്‍സെടുത്തപ്പോഴേക്കും കളി സമനിലയില്‍ പിരിയുകയായിരുന്നു. നേരത്തേ മഴ കാരണം പലവട്ടം കളി തടസ്സപ്പെട്ടിരുന്നു.
ആദ്യ ഇന്നിങ്സില്‍ ഇംഗ്ളണ്ട് 416 റണ്‍സും ശ്രീലങ്ക 288 റണ്‍സും എടുത്തപ്പോള്‍ ഇംഗ്ളണ്ട് രണ്ടാമിന്നിങ്സില്‍ ഏഴു വിക്കറ്റിന് 233 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 167 റണ്‍സ് നേടിയ ഇംഗ്ളീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയിര്‍സ്റ്റോവാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ സീരീസ് ബെയിര്‍സ്റ്റോവും ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കുശാല്‍ സില്‍വയും പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.