ഗുരുവായൂര്‍: ബി.സി.സി.ഐയില്‍ ഹൃദയമുള്ളവര്‍ കാണുമെന്നാണ് തന്‍െറ പ്രതീക്ഷയെന്ന് ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തൊന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഇന്നല്ളെങ്കില്‍ നാളെ തീര്‍ച്ചയായും താന്‍ ടീം ഇന്ത്യയുടെ ഭാഗമാകും.
ഭാവിയെക്കുറിച്ച് ആകുലനാവാതെ പരിശീലനത്തില്‍ മുഴുകുകയാണ്. താന്‍ അനുഭവിച്ച ദുരന്തം ശത്രുവിനുപോലും സംഭവിക്കരുതേ എന്നാണ് പ്രാര്‍ഥന. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഏറെ പിന്തുണ നല്‍കിയിരുന്നു. ബി.സി.സി.ഐ ഭാരവാഹികള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ല. അവ ആരോപണങ്ങള്‍ മാത്രമാണ്. തന്‍െറ കാര്യത്തിലും ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. തനിക്കും ക്രിക്കറ്റ് ആരാധകരായ മലയാളികള്‍ക്കും നേരിട്ട അപമാനമാണ് കോടതി വിധിയിലൂടെ ഇല്ലാതായതെന്നും ശ്രീശാന്ത് പറഞ്ഞു. പിതാവ് ശാന്തകുമാരന്‍ നായര്‍, മാതാവ് സാവിത്രിദേവി എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് ദര്‍ശനത്തിനത്തെിയത്.
പാല്‍പായസം കൊണ്ട് തുലാഭാരവും നടത്തി. കുറ്റവിമുക്തമാക്കപ്പെട്ട ശേഷം ആദ്യമായി ഗുരുവായൂരിലത്തെിയ ശ്രീശാന്തിനെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ശ്രീശാന്ത് മടിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.