മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറണമെന്നാവശ്യപ്പെട്ട് ഹരജി

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച സീല്‍ ചെയ്ത രേഖയും മുഴുവന്‍ റിപ്പോര്‍ട്ടും ജസ്റ്റിസ് ലോധ കമ്മിറ്റിക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഹരജി. ബി.സി.സി.ഐയുടെ അംഗീകാരമില്ലാത്ത ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഐ.പി.എല്‍ വാതുവെപ്പ് കേസിലെ ഹരജിക്കാരനാണ് ആദിത്യ വര്‍മ. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരുള്‍പ്പെടെ 13 വ്യക്തികളെക്കുറിച്ചുള്ള ആരോപണമടങ്ങുന്നതാണ് ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച സീല്‍ ചെയ്ത റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അവ തെളിഞ്ഞിട്ടില്ലാത്തതിനാല്‍ വ്യക്തികളുടെ വിവരങ്ങള്‍ പുറത്താവാതിരിക്കാനാണ് സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കമ്മിറ്റി മുമ്പ് വ്യക്തമാക്കിയിരുന്നത്. തുടര്‍ന്നാണ് അന്വേഷണ വിവരങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി മുദ്ഗല്‍ കമ്മിറ്റി മൂന്നാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.