കോഴിക്കോട്/വടകര: കോഴിക്കോട്ടും വടകരയിലും നടന്ന കഞ്ചാവ് വേട്ടയില്‍ ഏഴുപേര്‍ അറസ്റ്റിലായി. വടകര മടപ്പള്ളി ഗവ.കോളജ് പരിസരം, ചോമ്പാല്‍ തുറമുഖം, കൈനാട്ടി എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പനക്ക് എത്തിയവരാണ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായത്. രണ്ടു കിലോ ആറ് ഗ്രാം കഞ്ചാവുമായി ഇടുക്കി ഉടുമ്പന്‍ചോല കാന്തിപുരം വില്ളേജില്‍ മാങ്ങന്തൊടി സ്വദേശികളായ പുറവക്കാട് വീട്ടില്‍ സജി ഉലഹന്നാന്‍ (40), തളിപ്പറമ്പില്‍ വീട്ടില്‍ പയസ് (36) എന്നിവരാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ മടപ്പള്ളി ബസ് സ്റ്റോപ്പിനടുത്തുനിന്ന് അറസ്റ്റിലായത്. മാഹി പൂഴിത്തല സ്വദേശി അഴിയിട്ട വളപ്പില്‍ ഖാലിദിനെ(66)യാണ് 50 ഗ്രാം കഞ്ചാവുമായി കൈനാട്ടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍നിന്ന് മലബാര്‍ മേഖലയില്‍ കഞ്ചാവ് എത്തിക്കുന്ന പ്രമുഖ കണ്ണികളാണ് പിടിയിലായവര്‍ എന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ചോമ്പാല്‍ തുറമുഖത്തെയും മടപ്പള്ളി ഗവ.കോളജ് പരിസരത്തെയും ഏജന്‍റുമാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടയില്‍ പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയടക്കം നാലുപേര്‍ പിടിയിലായി. കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും അടക്കമുള്ള ലഹരി വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റ കേസിലാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലെ ചില്ലൂപ്പാര്‍ ബോര്‍ഹാല്‍ ഗഞ്ച് സ്വദേശി മഹീന്ദറിനെ (53) കഞ്ചാവ് വിറ്റതിനാണ് പിടികൂടിയത്. കോഴിക്കോട് എരവത്ത്കുന്ന് പറമ്പിത്തൊടി മീത്തല്‍ ശിവഗംഗയില്‍ അനില്‍കുമാറിനെ (45) മോഡല്‍ ടി.ടി.ഐക്ക് സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ക്ക് പുകയില വിറ്റതിന് അറസ്റ്റ് ചെയ്തു. 1200 പാക്കറ്റ് ഹന്‍സ് പുകയിലയുമായി കാസര്‍കോട് കുട്ടമത്ത് ചെറുവത്തൂര്‍ സീനത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയെയും (51) കോഴിക്കോട് അരക്കിണര്‍ നടുക്കണ്ടി പറമ്പ് വാക്കില്ലത്ത് അജ്മലിനെ (24) വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റതിനും പിടികൂടി. ഷാഡോ പൊലീസ് അസി. കമീഷണര്‍ സി. അരവിന്ദാക്ഷന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ. സുരേഷ്, എം. അജയ്കുമാര്‍, എം.എം. മുഹമ്മദ്, പി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാര്‍, കെ. ടിന്‍റു ഷാജ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.