ആലപ്പുഴ: ആര്യാട് ഗവ. ഹൈസ്കൂളിലെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജില്ലയില്‍ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രവര്‍ത്തനങ്ങളടക്കം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്നവിധം പഠനപ്രവര്‍ത്തനത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂളില്‍ ‘തെരഞ്ഞെടുപ്പ്’ നടന്നത്. 11 ബൂത്തുകളിലായി ക്രമീകരിച്ച വോട്ടെടുപ്പിന് കുട്ടികള്‍ തന്നെ തയാറാക്കിയ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പ്രയോജനപ്പെടുത്തി. ഓരോ ക്ളാസില്‍നിന്നും മുന്‍കൂട്ടി ചുമതലപ്പെടുത്തിയ കുട്ടി പോളിങ് ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫിസറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്ളാസില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച രാവിലെ തന്നെ പ്രത്യേകം ക്രമീകരിച്ച കേന്ദ്രത്തില്‍നിന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ടീമിലെ പൊലീസ് അകമ്പടിയോടെ ബാലറ്റ് പേപ്പര്‍, വോട്ടര്‍പട്ടിക, മഷി, ബാലറ്റ് പെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ബൂത്തിന് സമീപം ക്രമസമാധാനപാലനത്തിന് കുട്ടിവനിതാ പൊലീസ് അടക്കം ജാഗരൂകരായി നിന്നു. പല സ്ഥാനാര്‍ഥികളിലും അങ്കലാപ്പ് വര്‍ധിക്കുന്നതായി വോട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഓരോ ക്ളാസിലെയും തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ മൈക്കിലൂടെ അറിയിച്ചുകൊണ്ടിരുന്നു. വഴിയാത്രക്കാരായ ചിലര്‍ മൈക്കിലൂടെയുള്ള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കേട്ട് പകച്ചുനിന്നു. ജനാധിപത്യ സംവിധാനത്തില്‍ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച് ആഴ്ചകള്‍ നീളുന്ന ക്ളാസുകളേക്കാള്‍, കുട്ടികളില്‍ ആശയം സംവേദിപ്പിക്കാന്‍ ഒറ്റദിവസത്തെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞതായി ഹെഡ്മാസ്റ്റര്‍ കെ.ഡി. രവി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് കെ.ജെ. നോബിള്‍, സോഷ്യല്‍ സയന്‍സ് ക്ളബ് കണ്‍വീനര്‍ ഷാജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.