മന്ത്രവാദികള്‍ മനുഷ്യനെയും മതങ്ങളെയും അപഹസിക്കുന്നു –ജനകീയ സംഗമം

കോഴിക്കോട്: മനുഷ്യനെയും മതങ്ങളെയും ഒരുപോലെ അപഹസിക്കുന്ന മന്ത്രവാദികളുടെ ചൂഷണം തടയാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി ‘മന്ത്രവാദം മതത്തിനെതിര്, മനുഷ്യനെതിര്’ എന്ന തലക്കട്ടില്‍ സംഘടിപ്പിച്ച ജനകീയ സംഗമം ആവശ്യപ്പെട്ടു. സമീപകാലത്ത് മന്ത്രവാദത്തിന്‍െറ പേരില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യണമെന്നും ഈ കേന്ദ്രങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മതത്തിന്‍െറ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ അന്ധവിശ്വാസ നിരോധ നിയമം നടപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ ്ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. ജിതേഷ്, കോളമിസ്റ്റ് ഒ. അബ്ദുല്ല, ഹനീഷ് കായക്കൊടി, കെ.എന്‍.എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പില്‍, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ, ജില്ലാ സെക്രട്ടറി വി.കെ. ഷഫീഖ്, റഹ്മത്തുല്ല പുത്തൂര്‍, എ. അഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.