ദമ്മാം: മെച്ചപ്പെട്ട ജീവിത സാഹചര്യവും മാനവവിഭവ ശേഷിയും കൈവരിച്ച ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ സൗദിക്ക് രണ്ടാം സ്ഥാനം. മാനവ വിഭവശേഷിയുമായി ബന്ധപ്പെട്ട് യുനൈറ്റഡ് നാഷൻസ് ഡവലപ്മെൻറ് പ്രോഗ്രാം (യു.എൻ.ഡി.പി) ഈ വ൪ഷം പുറത്തിറക്കിയ റിപ്പോ൪ട്ട് അനുസരിച്ചാണിത്. ഖത്തറിനാണ് ഒന്നാം സ്ഥാനം. ലോകരാജ്യങ്ങളിൽ ഖത്ത൪ 33ഉം സൗദി 34ഉം സ്ഥാനങ്ങളിലാണ്. യു.എ.ഇ 40, ബഹ്റൈൻ 44, കുവൈത്ത് 46, ഒമാൻ 56 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ. മാനവ വിഭവശേഷി വികസനത്തിൽ ഒന്നാമത് നോ൪വേയാണ്. ആസ്ട്രേലിയ, സ്വിറ്റ്സ൪ലൻഡ്, ഹോളണ്ട്, അമേരിക്ക, ജ൪മനി, ന്യൂസിലാൻഡ്, കാനഡ, സിങ്കപ്പൂ൪, ഡെന്മാ൪ക്ക് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. 187 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്.
ജൂലൈ 25ന് ടോക്കിയോയിലാണ് ആഗോള തലത്തിൽ റിപ്പോ൪ട്ട് പുറത്തിറക്കിയത്. കഴിഞ്ഞ ബുധനാഴ്ച കോപൻഹേഗനിൽ നടന്ന ചടങ്ങിൽ ഡെൻമാ൪ക് വിദേശകാര്യ മന്ത്രി മാ൪ട്ടിൻ ഹെ൪മൻ, യു.എൻ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ജെൻസ് വാൻഡൽ, സൗദി അംബാസഡ൪ മുഹമ്മദ് അഖീൽ, മറ്റു രാജ്യങ്ങളുടെ അംബാസഡ൪മാ൪, മുതി൪ന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോ൪ട്ടിൻെറ ഒൗദ്യോഗിക പ്രകാശനം നടന്നത്. ലോകരാജ്യങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് മാനവശേഷി വികസന പട്ടിക തയാറാക്കിയിരിക്കുന്നത്. ഏറ്റവും ഉയ൪ന്ന വികസന നിരക്ക്, ഉയ൪ന്ന വികസന നിരക്ക്, മിതമായ വികസനം, കുറഞ്ഞ വികസനം എന്നിങ്ങനെ തിരിച്ചാണ് രാജ്യങ്ങളുടെ സ്ഥാനം നി൪ണയിച്ചിരിക്കുന്നത്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ കീഴിലുള്ള മികച്ച ഭരണമാണ് രാജ്യത്ത് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാൻ സഹായിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച മുഹമ്മദ് അഖീൽ പറഞ്ഞു. ഈ കാലയളവിൽ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് രാജ്യം വലിയ പുരോഗതിയാണ് നേടിയിരിക്കുന്നത്. ജീവിത നിലവാരം ഉയരാൻ സഹായിച്ച പ്രധാന ഘടകങ്ങൾ ഈ മേഖലയിൽ നേടിയ വികസനമാണ്. യു.എന്നിൻെറ സഹകരണത്തോടെ ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ സഹായം നൽകുമെന്നും ജീവിത സാഹചര്യം ഉയ൪ത്തുന്നതിനാവശ്യമായ നടപടികളിൽ സൗദി പങ്കാളിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
1999 മുതലാണ് മാനവ വിഭവശേഷിയും മെച്ചപ്പെട്ട ജീവിത സാഹചര്യവും കണക്കിലെടുത്ത് യു.എൻ.ഡി.പി റിപ്പോ൪ട്ട് പുറത്തിറക്കി തുടങ്ങിയത്. മനുഷ്യ സമൂഹത്തിൻെറ പുരോഗതിയുടെ അളവുകോലായാണ് ഈ റിപ്പോ൪ട്ട് വിലയിരുത്തപ്പെടുന്നത്. 237 പേജ് വരുന്ന 2014ലെ റിപ്പോ൪ട്ടനുസരിച്ച് 91 രാജ്യങ്ങളിലായി 150 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
ജീവിത നിലവാരത്തിൻെറ കാര്യത്തിലും വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിയിലും ഇവ൪ ഏറ്റവും പിറകിലാണെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.