ട്രോളിങ് നിരോധനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ട്രോളിങ്നിരോധത്തിൻെറ സാഹചര്യത്തിൽ സംസ്ഥാനത്തെ മത്സ്യമേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ഉയ൪ത്തി പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. പി.കെ. ഗുരുദാസൻെറ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും മറുപടിയെ തുട൪ന്ന് സ്പീക്ക൪ അനുമതി നിഷേധിക്കുകയായിരുന്നു.
 മത്സ്യമേഖലയിൽ കടാശ്വാസ തുക വിധിച്ച തുക ഉടൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. മത്സ്യത്തൊഴിലാളിക്ക് സമാശ്വാസ പദ്ധതിതുക യഥാസമയം വിതരണം ചെയ്യും. കുട്ടികൾക്ക് നൽകേണ്ട ലംപ്സം ഗ്രാൻറ്, സ്കോള൪ഷിപ് എന്നിവയുടെ കുടിശ്ശിക വേഗം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാശ്വാസ പദ്ധതിത്തുക ഒരുമിച്ച് വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ഒന്നാം ഗഡുവായ മേയിലെ തുക ബാങ്കുകൾക്ക് നൽകി. ജൂണിലേത് അനവദിച്ച് ഉത്തവായി.  ജൂലൈയിലേത് വേഗം അനുവദിക്കും.  തണൽ പദ്ധതിയിൽ അവശേഷിക്കുന്ന 11.5 കോടി ഉടൻ വിതരണം ചെയ്യും.  ട്രോളിങ് നിരോധ സമയത്ത് സൗജന്യ റേഷൻ നൽകാനാണ് തുക അനുവദിച്ചത്. ഇത് ഉടൻ ലഭ്യമാക്കും. പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന മണ്ണെണ്ണ ദൗ൪ലഭ്യം പരിഹരിക്കാൻ 12 പമ്പുകൾ ആരംഭിക്കും. ലിറ്ററിന് 25 രൂപ സ൪ക്കാ൪ സബ്സിഡി നൽകും. മത്സ്യത്തൊഴിലാളികളുടെ ഭവനനി൪മാണ സഹായം രണ്ട് ലക്ഷം രൂപയായി ഉയ൪ത്തി. യു.ഡി.എഫ് സ൪ക്കാ൪ ഇതുവരെ 6573 വീടുകൾ നി൪മിച്ചു.  മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പട്ടികവിഭാഗക്കാ൪ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നൽകും. കടാശ്വാസ കമീഷൻ വിധിച്ച തുകയിൽ 149 കോടി ഇതിനകം വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കുടിശ്ശിക തുക അനുവദിക്കാമെന്ന് ധനമന്ത്രി കെ.എം. മാണിയും വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂ൪ണമായതായി നോട്ടീസ് ഉന്നയിച്ച പി.കെ. ഗുരുദാസൻ പറഞ്ഞു. ആറ് മാസത്തെ പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. ലംപ്സംഗ്രാൻറ് 20 കോടി കുടിശ്ശിക വന്നു. കടാശ്വാസ കമീഷൻെറ സഹായം അടക്കം 178 കോടി രൂപ മത്സ്യമേഖലയിലെ കുടുംബങ്ങൾക്ക് ലഭിക്കാനുണ്ട്. ക്ഷേമബോ൪ഡ് പ്രവ൪ത്തനം താളം തെറ്റിയെന്നും കടാശ്വാസ കമീഷൻ പ്രവ൪ത്തനം നിലച്ചെന്നും അദ്ദേഹം ആരോപിച്ചു.
സഹായം എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാൻ സ൪ക്കാ൪ തയാറാകുന്നില്ളെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. സി. ദിവാകരൻ, സി.കെ. നാണു, എ.കെ. ശശീന്ദ്രൻ എന്നിവരും പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.