ഹിബ്രോൺ: ജൂത സെമിനാരിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ കാണാതായ മൂന്ന് ഇസ്രായേലി കുട്ടികളെ ഹമാസ് തട്ടിക്കൊണ്ടുപോയതാണെന്ന് ഇസ്രായേൽ ആരോപിച്ചു. കുട്ടികൾക്കായുള്ള തിരച്ചിലിൻെറ പേരിൽ ഇസ്രായേൽ സൈന്യം ഹമാസ് നേതാക്കൾ ഉൾപ്പെടെ 80ഓളം ഫലസ്തീൻകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹമാസിൻെറ സ്ഥാപകനേതാവ് ഹസൻ യൂസുഫും നാല് എം.പിമാരും രണ്ട് മുൻ മന്ത്രിമാരും അറസ്റ്റിലായവരിൽ പെടും. കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട്.
അതേസമയം, ഹിബ്രോൺ പ്രദേശത്തേക്കുള്ള വഴികൾ പൂ൪ണമായും ഗസ്സ ചീന്തിലേക്കുള്ള വഴികൾ ഭാഗികമായും ഇസ്രായേൽ സൈന്യം അടച്ചു. വെസ്റ്റ് ബാങ്കുമായി ജോ൪ഡനെ ബന്ധിപ്പിക്കുന്ന അലൻബി പാലത്തിലെ ഗതാഗതവും നിരോധിച്ചു.
ഇതുവഴി 50 വയസ്സിൽ താഴെയുള്ള നാട്ടുകാരെ യാത്രചെയ്യാൻ അനുവദിക്കുന്നില്ല. എന്നാൽ, ഇസ്രായേൽ സൈന്യത്തിൻെറ ഉപരോധത്തിനെതിരെ ഫലസ്തീനിലെ പൗരാവകാശ സംഘങ്ങൾ രംഗത്തത്തെി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്ന് കുട്ടികളെ കാണാതായത്. ഇവരെ വെസ്റ്റ് ബാങ്കിൽ വെച്ച് തട്ടിക്കൊണ്ടുപോയതാവാമെന്നാണ് സംശയിക്കുന്നത്. അതേസമയം, സംഭവത്തിൻെറ ഉത്തരവാദിത്തം ഹമാസിനാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. എന്നാൽ, ആരോപണം ഹമാസ് നിഷേധിച്ചു.
കുട്ടികളെ കാണാതായത് ഇസ്രായേലിന് പൂ൪ണ നിയന്ത്രണമുള്ള വെസ്റ്റ് ബാങ്ക് മേഖലയിൽനിന്നാണെന്നും ഫലസ്തീനികൾക്ക് ബന്ധമില്ളെന്നും ഫതഹ് സംഘടനാ നേതാവ് മുഹമ്മദ് അൽമദനി പറഞ്ഞു.
തിരച്ചിലിൻെറ പേരിൽ ഫലസ്തീനികളെ ഒന്നടങ്കം പീഡിപ്പിക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് ഫലസ്തീൻ സ൪ക്കാ൪ വക്താവ് ഇഹാബ് ബസേസിയോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.