ബാങ്കോക്: തായ്ലൻഡിൽ സൈന്യം അധികാരമേറ്റെടുത്തശേഷം ഒരാഴ്ചക്കുള്ളിൽ 1,10,000 കംബോഡിയക്കാ൪ നാട്ടിലേക്ക് പലായനം ചെയ്തു.
കുടിയേറ്റ തൊഴിലാളികൾക്കുനേരെ അടിച്ചമ൪ത്തലുണ്ടാകുമെന്ന ഭീതി ശക്തമായതിനാലാണ് ഇത്.
തായ്ലൻഡിൽ കൃഷി, നി൪മാണ മേഖലകളിൽ നല്ലപങ്ക് തൊഴിലെടുക്കുന്നത് കംബോഡിയ, ലാവോസ്, മ്യാന്മ൪ നിന്നുള്ളവരാണ്. ഇതിൽ പല൪ക്കും ഒൗദ്യോഗിക രേഖകളൊ, തൊഴിൽ അനുമതി പത്രങ്ങളൊ ഇല്ല.
മേയ് 22ന് അധികാരമേറ്റ സൈന്യം കഴിഞ്ഞ ബുധനാഴ്ച, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പലായനം ശക്തമായത്. തായ്ലൻഡിൽനിന്ന് തിരിച്ചുവരുന്നവ൪ക്കായി കംബോഡിയ 300 വാഹനങ്ങളും സൈനിക ട്രക്കുകളും ഏ൪പ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ തായ്ലൻഡിലേക്ക് മടങ്ങാനാണ് മിക്കവരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.