ഡമസ്കസ്: തു൪ക്കി അതി൪ത്തിയിലെ കസബ് നഗരം സിറിയ തിരിച്ചുപിടിച്ചു.
ലതാകിയ പ്രവിശ്യയിൽ നിരവധി തീവ്രവാദികളെ കൊലപ്പെടുത്തിയും അവരുടെ ആയുധങ്ങൾ നശിപ്പിച്ചുമാണ് തന്ത്രപ്രധാന നഗരം സൈന്യം തിരിച്ചുപിടിച്ചതെന്ന് ഒൗദ്യോഗിക ടി.വി ചാനൽ റിപ്പോ൪ട്ട് ചെയ്തു. സിറിയൻ അൽഖാഇദയുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന അൽനുസ്റ ഫ്രണ്ട് നഗരത്തിൽനിന്ന് പിൻവാങ്ങിയതായി സിറിയൻ ഒബ്സ൪വേറ്ററി ഫോ൪ ഹ്യൂമൻ റൈറ്റ്സും വ്യക്തമാക്കി.
കഴിഞ്ഞ മാ൪ച്ച് 21നാണ് ലതാകിയ പ്രവിശ്യയിലെ കസബ് നഗരം വിമത൪ അധീനതയിലാക്കിയത്.
തു൪ക്കിയുമായി അതി൪ത്തി പങ്കിടുന്നതിനാൽ നഗരത്തിന് തന്ത്രപരമായ പ്രധാന്യമേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.