തൃശൂ൪: നക്ഷത്രവും പുൽക്കൂടും ഒരുക്കി ക്രിസ്മസിനെ വരവേൽക്കാൻ വിപണി ഒരുങ്ങി. കടലാസ് നക്ഷത്രങ്ങൾ വിപണിയിൽ നിന്ന് പിൻവലിഞ്ഞപ്പോൾ എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയെ കീഴടക്കി. പി.വി.സി ഉപയോഗിച്ച് നി൪മിച്ച നക്ഷത്രത്തിൽ വിവിധ വ൪ണങ്ങളിലുള്ള എൽ.ഇ.ഡികൾ ഘടിപ്പിച്ച പുതിയ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ തരംഗം. ഒരു അടുക്കിൽ തുടങ്ങി നാല് അടുക്കുകളിൽ നാല് നിറത്തിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ചെറിയ നക്ഷത്രത്തിന് 80 രൂപയാണ്. വലുപ്പവും നിറങ്ങളുടെ വൈവിധ്യവും വ൪ധിക്കുമ്പോൾ തുക 700 വരെയെത്തും.
പേപ്പ൪ നക്ഷത്രങ്ങൾ വിപണയിൽ നന്നേ കുറവാണ്. നക്ഷത്രങ്ങളിൽ ഇത്തവണ താരം ‘മംഗൾയാനാണ്’. പേടകത്തിൻെറ ആകൃതിയിൽ ഒരുക്കിയ നക്ഷത്രത്തിന് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. കടലാസിനോളം കനംകുറഞ്ഞ പ്ളാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചാണ് ഈ നക്ഷത്രം നി൪മിച്ചിരിക്കുന്നത്. പ്ളാസ്റ്റിക്കിൽ നി൪മിച്ച താമര എന്നുപേരിട്ട നക്ഷത്രത്തിനും ആവശ്യക്കാരേറെയാണ്.
പുൽക്കൂട് അലങ്കരിക്കാനുള്ള മാലബൾബുകളിലും ഇത്തവണ വ്യത്യസ്തത ഏറെയാണ്. വിവിധ നിറങ്ങൾ അരിയോളം വലുപ്പമുള്ള ബൾബിൽ ഒതുക്കി നി൪മിച്ച മാലക്കാണ് ആവശ്യക്കാരേറെ. വ്യാപാരികൾ ഇവക്ക് അരിപ്രാഞ്ചി എന്നാണ് പേരിട്ടിരിക്കുന്നത്.
ചുമരിലേക്ക് നിറങ്ങൾ തൂകി കറങ്ങിക്കൊണ്ടിരിക്കുന്ന ‘ഡിൽക്കോ ലൈറ്റ്’ ഈ ക്രിസ്മസ് വിപണിയിലെ മറ്റൊരു അതിഥിയാണ്.
ആവശ്യക്കാരേറിയപ്പോൾ ഇതു കിട്ടാനില്ലാത്ത സ്ഥിതിയായെന്ന് ഹൈറോഡിലെ വ്യാപാരികൾ പറഞ്ഞു. പി.വി.സി ഉപയോഗിച്ച് നി൪മിച്ച എൽ.ഇ.ഡി നക്ഷത്രങ്ങൾ 5000ത്തിലധികം വിറ്റുപോയതായി മൊത്ത വിൽപനക്കാരൻ സി.ഡി. റപ്പായി പറഞ്ഞു. തൃശൂരിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് ഇവ നി൪മിച്ച് നൽകുന്നത്.
പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾക്ക് സെറ്റിന് 450 രൂപയാണ് ഏറ്റവും കുറഞ്ഞ വില. 1500 രൂപ വരെ വലുപ്പത്തിനനുസരിച്ച് വിലയെത്തും. ക്രിസ്മസ് ട്രീ ചെറുതിന് 750ഉം വലുതിന് 1700 രൂപയുമാണ്.
കേക്ക് വിപണിയിലും തിരക്ക് വ൪ധിച്ചു. 400 ഗ്രാമുള്ള കേക്കിന് 80 രൂപമുതലാണ് വില. ക്രീം കേക്കിൻറ വില 250 രൂപ മുതൽ തുടങ്ങുന്നു.
ക്രിസ്മസിനെ വരവേൽക്കാൽ വഴിയോര വിപണികളും സജീവമാണ്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വസ്ത്രങ്ങളുമെല്ലാമായി അന്യസംസ്ഥാനക്കാരും വിൽപന സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.