എടക്കര: കഴിഞ്ഞ ദിവസം കലക്കൻപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുട൪ന്ന് മരുത മേഖലയിൽ വ്യാപകനാശം. ഓടപ്പൊട്ടി റോഡ് ഒഴുകിപ്പോയി. പുഴയോരത്തെ നിരവധി കൃഷിയിടങ്ങൾ ഇടിഞ്ഞ് തക൪ന്നു.
റോഡ് തക൪ന്നതോടെ ഓടപ്പൊട്ടിയിലേക്കെത്തിപ്പെടാനുള്ള മാ൪ഗം ദുഷ്കരമായി.
ഓടപ്പൊട്ടി രണ്ട് പുഴമുക്ക് പാലം മുതൽ അങ്കണവാടി വരെയുള്ള റോഡാണ് അഞ്ഞൂറ് മീറ്റ൪ നീളത്തിൽ തക൪ന്നത്. എട്ട് മീറ്റ൪ വീതിയുള്ള റോഡിന് ചില സ്ഥലങ്ങളിൽ ഒരുമീറ്റ൪ മാത്രമാണ് ബാക്കിയുള്ളത്. 2002-03ൽ പഞ്ചായത്ത് വക ഫണ്ടുപയോഗിച്ച് നി൪മിച്ച സംരക്ഷണ ഭിത്തിയാണ് അതി൪ത്തി വനത്തിൽ ബുധനാഴ്ച രാത്രിപെയ്ത കനത്തമഴയിൽ പൂ൪ണമായും തക൪ന്നത്. ഭിത്തിയോട് ചേ൪ന്നുള്ള വൈദ്യുതി തൂൺ ഏത് നിമിഷവും പുഴയിലേക്ക് വീഴുമെന്ന നിലയിലാണ്. 200 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പട്ടികവ൪ഗ കോളനിയും അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് തക൪ന്നതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
വെള്ളപ്പൊക്കത്തിൽ മഞ്ചക്കോട്, വെണ്ടേക്കുംപ്പൊട്ടി പ്രദേശങ്ങളിൽ നിരവധി കൃഷിയിടങ്ങൾ തക൪ന്നു.
പടിഞ്ഞാറേവീട്ടിൽ പത്മജ, മണലായി സുമതി, വേട്ടഞ്ചേരി വേലായുധൻ എന്നിവരുടെ കൃഷിയിടമാണ് തക൪ന്നത്. സുമിതിയുടെ തോട്ടത്തിലെ തെങ്ങ്, കമുക്, പത്മജയുടെ തെങ്ങ് എന്നിവയും കടപുഴകി വീണു. നാശനഷ്ടം നേരിട്ട പ്രദേശങ്ങൾ വഴിക്കടവ് വില്ലേജ് അധികൃത൪ സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.