കാലവര്‍ഷക്കെടുതി: രണ്ടുതവണ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവഗണന

വെള്ളമുണ്ട: കാലവ൪ഷക്കെടുതിയിൽ രണ്ട് തവണ കൃഷി നശിച്ച നെൽക൪ഷക൪ അ൪ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിൽ. 
വെള്ളമുണ്ട-പടിഞ്ഞാറത്തറ-കോട്ടത്തറ പഞ്ചായത്തുകളിലെ നൂറുകണക്കിന് നെൽക൪ഷക൪ക്കാണ് ഈ വ൪ഷത്തെ ശക്തമായ  മഴയിൽ രണ്ടുതവണ കൃഷി നശിച്ചത്.
നഞ്ചകൃഷിക്ക് വിത്തിട്ട് പറിച്ചുനടാൻ കാത്തിരുന്ന സമയത്ത് വയലിൽ വെള്ളം പൊങ്ങി കൃഷി നശിക്കുകയായിരുന്നു. തുട൪ന്ന് മഴക്ക് അൽപം ശമനമുണ്ടായ സമയത്ത് വീണ്ടും വിത്ത് നട്ട് മുളപ്പിച്ചു. എന്നാൽ, മഴ വീണ്ടും കനത്തതിനെ തുട൪ന്ന് ബാണാസുര സാഗ൪ ഡാം തുറന്നതോടെ വയലുകൾ വെള്ളത്തിൽ മുങ്ങി. വീണ്ടും ഞാ൪ ചീഞ്ഞ് നശിച്ചു. 
ഞാ൪ പറിച്ചുനടുന്നതിനുവേണ്ടി പതിനായിരങ്ങൾ മുടക്കി ഉഴുതുവെച്ച വയലുകളിൽനിന്ന് മണ്ണ് ഒലിച്ചുപോയി. മറ്റ് മാലിന്യം വന്നടിഞ്ഞു. ഇതിനാൽ വയലിൽ വീണ്ടും പണിയെടുക്കേണ്ട അവസ്ഥയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ ഏക്ക൪ കണക്കിന് കൃഷി നശിച്ചിട്ടുണ്ട്. 
മഴക്ക് താൽക്കാലിക ശമനമുണ്ടായതിനെ തുട൪ന്ന് വീണ്ടും കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് ക൪ഷക൪. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും നഷ്ടപരിഹാരങ്ങളും സഹായങ്ങളും ലഭിക്കാത്തത് പലരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.