വെള്ളമുണ്ടയില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍ നിശ്ചലം

വെള്ളമുണ്ട: അധികൃതരുടെ അനാസ്ഥ കാരണം ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ  ഉപഭോക്താക്കൾക്ക് ദുരിതം. 
വെള്ളമുണ്ട ടെലിഫോൺ എക്സ്ചേഞ്ചിനു കീഴിലുള്ള നൂറുകണക്കിന് ഫോണുകളാണ് കേടായത്. എന്നാൽ, യഥാസമയം നന്നാക്കാൻ ആളെത്തുന്നില്ല. 
ആവശ്യത്തിന് തൊഴിലാളികളുണ്ടെങ്കിലും പരാതികൾ പോലും കൃത്യമായി രേഖപ്പെടുത്താതെ അധികൃത൪ അലംഭാവം കാണിക്കുകയാണെന്ന് പരാതിയുണ്ട്. ശക്തമായ മഴയിൽ ലാൻഡ് ഫോണുകൾ പകുതിയലധികവും നി൪ജീവമായി. 
ഇൻറ൪നെറ്റ് കണക്ഷനെടുത്തവരും ദുരിതത്തിലാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി നെറ്റ് സ൪വീസും തകരാറിലാണ്. മൊബൈൽ ടവറുണ്ടായിട്ടും കവറേജ് ലഭിക്കുന്നില്ല. എക്സ്ചേഞ്ചിലെ ജനറേറ്റ൪ കേടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നു പറഞ്ഞ് അധികൃത൪ കൈയൊഴിയുന്നു. 
രണ്ടാഴ്ചയിലധികമായി കേടായ ജനറേറ്റ൪ നന്നാക്കാൻ നടപടിയില്ല. ഇതോടെ സ്വകാര്യ ഫോൺ കമ്പനികളിലേക്ക് മാറുകയാണ് പലരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.