തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശപരീക്ഷയുടെ റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റ് പി.ആ൪. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് റാങ്കുകൾ പ്രഖ്യാപിക്കും. എൻജിനീയറിങ് പ്രവേശ പരീക്ഷയുടെ സ്കോ൪ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഹയ൪സെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാ൪ക്ക് കൂടി ചേ൪ത്ത റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. പൊതുപ്രവേശ പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.