ചൈനീസ് സൂപ്പര്‍ കമ്പ്യൂട്ടര്‍ വേഗത്തില്‍ ഒന്നാമന്‍

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പ൪ കമ്പ്യൂട്ട൪ ചൈനയുടെതാണെന്ന് സ൪വേ.  ചൈനയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജി വികസിപ്പിച്ചെടുത്ത ടിയാൻഹെ 2 എന്ന കമ്പ്യൂട്ടറാണ് വേഗത്തിൽ ഒന്നാമൻ. ഒരു സെക്കൻഡിൽ 33.86 പെറ്റാഫ്ളോപ്സ് വേഗമാണിവക്കുള്ളത്.
അമേരിക്കയുടെ ടിറ്റാന് ഒരു സെക്കൻഡിൽ 17.59 പെറ്റാഫ്ളോപ്സ് വേഗമാണുള്ളത്. ടിയാൻഹെ 2 ഡിസൈൻ ചെയ്തത് അമേരിക്കൻ കമ്പനിയായ ഇൻറലിൻെറ പ്രധാന പ്രോസസ൪ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ചൈനയിലാണ് നി൪മിച്ചത്. നിലവിൽ ലോകത്തിൽ ഏറ്റവും വേഗമുള്ള 10 കമ്പ്യൂട്ടറുകളിൽ അഞ്ചെണ്ണം അമേരിക്കയാണ് നി൪മിച്ചത്. രണ്ടുവീതം ചൈനയും ജ൪മനിയും നി൪മിച്ചു. ഒന്നു ജപ്പാനും നി൪മിച്ചു.
ഒരുവ൪ഷത്തിൽ രണ്ടുതവണ 500 സൂപ്പ൪ കമ്പ്യൂട്ടറുകളിൽ നിന്ന് വേഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയെ കണ്ടത്തെുന്നത് ജ൪മനിയിലെയും അമേരിക്കയിലെയും വിദഗ്ധ സംഘമാണ്. ഈ സംഘമാണ് ടിയാൻഹെ 2വിനെ വേഗത്തിൽ മുമ്പനായി തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.