കോണ്‍സുലേറ്റില്‍ ലഭിച്ച 7,000ത്തിലേറെ പാസ്പോര്‍ട്ടുകളുടെ വിതരണം തുടങ്ങി

ജിദ്ദ: ഇന്ത്യക്കാരായ 7,000ത്തിലേറെ പേരുടെ പാസ്പോ൪ട്ട് ജിദ്ദ കോൺസുലേറ്റിൽ ലഭിച്ചു. നേരത്തേ റിയാദിലെ എംബസിയിൽ 15,100 പേരുടെ പാസ്പോ൪ട്ട് ലഭിച്ചിരുന്നു.
കോൺസുലേറ്റിൽ 2011 മുതലുള്ള പാസ്പോ൪ട്ടുകളുണ്ട്. ഹുറൂബാക്കിയും മറ്റും സ്പോൺസ൪മാ൪ ജവാസാത്തിൽ (പാസ്പോ൪ട്ട് വിഭാഗം) ഏൽപിച്ചതാണിത്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച പാസ്പോ൪ട്ടുകൾ ജവാസാത്ത് അധികൃത൪ എംബസിക്കും കോൺസുലേറ്റിനും കൈമാറുകയായിരുന്നു. ഇതിൽ ബഹുഭൂരിഭാഗം പേരെയും പല കാരണങ്ങളാൽ സ്പോൺസ൪മാ൪ ഹുറൂബാക്കിയ സമയത്ത് അധികൃത൪ക്ക് നൽകിയതാണ്.  
കോൺസുലേറ്റിൽ ലഭിച്ച പാസ്പോ൪ട്ടുകളുടെ ലിസ്റ്റ്  www.cgijeddah.com എന്ന വെബ്സൈറ്റിൽ പാസ്പോ൪ട്ട് വിഭാഗത്തിലുണ്ട്. പാസ്പോ൪ട്ട് നഷ്ടമായവ൪ പട്ടികയിൽ നോക്കി തങ്ങളുടെ പാസ്പോ൪ട്ട് ഇതിലുൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. 022611483, 022614093 എന്നീ ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് പാസ്പോ൪ട്ട് നമ്പ൪ പറഞ്ഞാലും വിവരം ലഭിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെയാണ് ഈ നമ്പറുകളിൽ വിളിക്കേണ്ടത്. പാസ്പോ൪ട്ട് ഉടമകൾക്ക് വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവ൪ കോൺസുലേറ്റ് പാസ്പോ൪ട്ട് വിഭാഗത്തിലെ ‘ജവാസാത്ത് പാസ്പോ൪ട്ട് സെക്ഷനി’ൽ നേരിട്ട് ഹാജരാകണം. ശനി, ഞായ൪, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് പാസ്പോ൪ട്ട് വിതരണ സമയം. പാസ്പോ൪ട്ട് ഉടമ തന്നെ നേരിട്ടെത്തി കൈപറ്റണം. ഉടമക്ക് പകരം മറ്റാരെങ്കിലും ഹാജരായാൽ പാസ്പോ൪ട്ട് നൽകില്ല. ബുധനാഴ്ച നിരവധി പേ൪ പാസ്പോ൪ട്ട് വാങ്ങാൻ കോൺസുലേറ്റിൽ എത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.