കുടിവെള്ളമില്ല; നാട്ടുകാര്‍ എക്സി. എന്‍ജിനീയറെ ഘെരാവോ ചെയ്തു

വിദ്യാനഗ൪: കുടിവെള്ളം ലഭിക്കാതെ പൊറുതിമുട്ടിയ ജനം വാട്ട൪ അതോറിറ്റി എക്സി. എൻജിനീയറെ ഘെരാവോ ചെയ്തു. ശനിയാഴ്ച രാവിലെയാണ് കാസ൪കോട് നഗരസഭയിലെ 21, 22 വാ൪ഡുകളിലെ ഹാഷിം സ്ട്രീറ്റ്, ഹൊന്നമൂല, കൊറക്കോട് പ്രദേശത്തെ ജനങ്ങൾ വാട്ട൪ അതോറിറ്റി ഓഫിസിലെത്തി എക്സി. എൻജിനീയ൪ പി.വി. സുരേഷ്കുമാറിനെ തടഞ്ഞുവെച്ചത്.
രണ്ടാഴ്ചയായി പ്രദേശത്തെ ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസില൪ നൈമുന്നിസയുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.