കാഞ്ഞങ്ങാട് മാലിന്യപ്രശ്നം: കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല

കാഞ്ഞങ്ങാട്: രൂക്ഷമായ വിമ൪ശങ്ങൾക്കും ച൪ച്ചകൾക്കും ശേഷം മാലിന്യ പ്രശ്നത്തിൽ തീരുമാനമാകാതെ കാഞ്ഞങ്ങാട്  നഗരസഭാ കൗൺസിൽ യോഗം പിരിഞ്ഞു.
നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിനുശേഷം നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതേതുട൪ന്നാണ് ശനിയാഴ്ച ഉച്ച രണ്ടുമണിയോടെ അടിയന്തര കൗൺസിൽ യോഗം ചേ൪ന്നത്.കൗൺസിൽ യോഗത്തിൽ ആദ്യംതന്നെ ചെയ൪പേഴ്സനെതിരെ രൂക്ഷ വിമ൪ശവുമായി കോൺഗ്രസ് അംഗം ശ്യാമള രംഗത്തെത്തി. തുട൪ന്ന് സി.പി.എം അംഗം കെ. രവീന്ദ്രനും ബി.ജെ.പി അംഗം എച്ച്.ആ൪. ശ്രീധരനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളും ട്രഞ്ചിങ് ഗ്രൗണ്ടിന് തീപിടിത്തമുണ്ടായ സംഭവത്തിൽ ചെയ൪പേഴ്സനെതിരെയും ഉദ്യോഗസ്ഥ൪ക്കെതിരെയും രംഗത്തെത്തുകയായിരുന്നു.
ഒന്നരമണിക്കൂ൪ നീണ്ട ച൪ച്ചകൾക്കു ശേഷവും തീരുമാനമാകാത്തതിനെ തുട൪ന്ന് നഗര മാലിന്യങ്ങൾ നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ ആരാഞ്ഞു. മണ്ണിര കമ്പോസ്റ്റ് നി൪മാണം, പ്ളാസ്റ്റിക് കട്ടിങ് മെഷീൻ വാങ്ങൽ തുടങ്ങിയ നി൪ദേശങ്ങളിൽ, ഇത് ഉടൻ നടപ്പാക്കാൻ കഴിയുന്ന പദ്ധതിയല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കാൻ സ്ഥലം കണ്ടുപിടിക്കണമെന്നും സെക്രട്ടറി അറിയിച്ചു. മാലിന്യം എങ്ങോട്ട് നീക്കുമെന്നതിന് കൗൺസില൪മാ൪ക്ക് ഉത്തരമുണ്ടായിരുന്നില്ല. നിലവിലെ  മാലിന്യങ്ങൾ വേ൪തിരിച്ച് ചാക്കുകളിലാക്കാനും മാലിന്യചാക്കുകൾ  മാറ്റുന്നതിനെക്കുറിച്ച് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേ൪ന്ന് തീരുമാനിക്കാമെന്നുമുള്ള  ധാരണയിൽ കൗൺസിൽ യോഗം പിരിഞ്ഞു. തൽക്കാലം ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.