കാഞ്ഞിരപ്പള്ളി: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ആലംപരപ്പ്കോളനിയിൽ നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ നി൪മാണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിഅംഗം പി.എ .അബ്ദുൽ ഹക്കീം നി൪വഹിച്ചു.കാഞ്ഞിരപ്പള്ളി ബ്ളോക്പഞ്ചായാത്തിന് കീഴിലുള്ള കോളനിയിലെ നാൽപ്പതോളംകുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് കുടിവെള്ളപദ്ധതി. സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട കുടിവെള്ള പദ്ധതിയുടെ ഭാഗമായാണിത്.
ബ്ളോക് പഞ്ചായത്ത് അംഗം പൊന്നമ്മ ശശി മുഖ്യപ്രഭാഷണംനടത്തി. മുൻ പഞ്ചായത്തംഗം കെ.എ. ദാമോദരൻ , ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻറ് അബ്ദുൽ ജലീൽ, സോളിഡാരിറ്റി ജില്ലാസെക്രട്ടറി സുനിൽ ജാഫ൪, കാഞ്ഞിരപ്പള്ളി യൂനിറ്റ് പ്രസിഡൻറ് അബ്ദുസമദ് തുടങ്ങിയവ൪ പങ്കെടുത്തു.
കുടിവെള്ള കമ്മിറ്റി കൺവീന൪ ജോയ് ആലംപരപ്പ് സ്വാഗതവും,സോളിഡാരിറ്റി ഏരിയാ സെക്രട്ടറി യാസി൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.